മമ്മൂക്കയുടെ മാസ് തുടരുന്നു! ഡെറിക് അബ്രഹാമിന് ശേഷം ജോണ്‍ അബ്രഹാം പാലക്കല്‍! അണിയറയില്‍ അഡാറ് ഐറ്റം!
Recommended Video

ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ത്രില്ലര്‍ സിനിമകളെ മലയാളികള്‍ സ്‌നേഹിച്ച് തുടങ്ങിയിരിക്കുകയാണ്. ജൂണില്‍ റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രീകരണം ആരംഭിച്ചതും നടക്കാനിരിക്കുന്നതുമായി ഒരുപാട് സിനിമകളാണ് അണിയറയില്‍ മമ്മൂട്ടിയുടേതായി ഉള്ളത്.
കുഞ്ഞാലി മരക്കാര്‍, മാമാങ്കം എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളും പട്ടികയിലുണ്ട്. 20 ന് മുകളില്‍ സിനിമകള്‍ മമ്മൂട്ടി ഏറ്റെടുത്തിട്ടുണ്ടെന്നാണ് അടുത്തിടെ വന്ന പല റിപ്പോര്‍ട്ടുകളിലും പറഞ്ഞിരിക്കുന്നത്. അതിനിടെ മറ്റൊരു സിനിമയുടെ പ്രഖ്യാപനം നടന്നിരിക്കുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പതിനെട്ടാം പടിയിലാണ് മമ്മൂട്ടി നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ വൈകുന്നേരം നിര്‍മാതാക്കളാണ് പുറത്ത് വിട്ടിരിക്കുന്നത്.

പതിനെട്ടാം പടി
നടന്‍, തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നുള്ള കാര്യം ഇന്നലെ വൈകുന്നേരം നിര്‍മാതാക്കളാണ് പുറത്ത് വിട്ടത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെ ഫേസ്ബുക്കിലൂടെയായിരുന്നു അനൗണ്‍സ്‌മെന്റ്. ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരുപോലെ ആകാംഷ നല്‍കിയൊരു പ്രഖ്യാപനമായിരുന്നു നടന്നത്.
ജോണ്‍ അബ്രഹാം പാലക്കല്‍
പതിനെട്ടാം പടിയില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്നെ വരുമെന്നാണ് കരുതുന്നത്. അതേ സമയം മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ രണ്ട് യുവനടന്മാരും സിനിമയിലുണ്ടാവും.

പൃഥ്വിരാജും ടൊവിനോയും
മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തില്‍ പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ടെന്നാണ് മറ്റ് ചില റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ പോക്കിരി രാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണിത്. ടൊവിനോയും മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ സിനിമയാണെന്ന പ്രത്യേകതയും പതിനെട്ടാം പടിയ്ക്കുണ്ടാകും. ഇവര്‍ക്കൊപ്പം 60-ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്.

ആക്ഷന്‍ ചിത്രം
ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തില്‍ വമ്പന്മാര്‍ അണിനിരക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ബാഹുബലിയ്ക്ക് ആക്ഷനൊരുക്കിയ കേച്ച കംബക്ഡിയും മലയാള സിനിമയിലേക്ക് വരികയാണ്. മമ്മൂട്ടിച്ചിത്രത്തിലൂടെ തന്നെയാണ് കേച്ച മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന് സംഘട്ടനമൊരുക്കുന്നതും കേച്ച കംബക്ഡിയാണ്.

മറ്റ് സിനിമകള്‍
കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദി ഗ്രേറ്റ് ഫാദര്‍, എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി മുന്‍പ് ആഗസ്റ്റ് സിനിമ നിര്‍മ്മിച്ച സിനിമകള്‍. പതിനെട്ടാം പടിയുടെ അതേ കൂട്ടുകെട്ടില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി അണിയറയിലുണ്ട്. കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് സംവിധായകന്‍. പതിനെട്ടാം പടിയ്ക്ക് ശേഷമായിരിക്കും കുഞ്ഞാലി മരക്കാരിലേക്ക് ടീം എത്തുന്നത്.


Click it and Unblock the Notifications











