»   » മൂന്നുമാസം മമ്മൂട്ടിക്ക് മൂന്നു ചിത്രങ്ങള്‍

മൂന്നുമാസം മമ്മൂട്ടിക്ക് മൂന്നു ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മൂന്നു ചിത്രങ്ങള്‍ ഓരോ മാസത്തിന്റെ ഇടവേളയില്‍ റിലീസ് ചെയ്യുന്നു. മുന്നറിയിപ്പ്, മംഗ്ലീഷ്, രാജാധിരാജ എന്നീ ചിത്രങ്ങളാണ് ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലായി തിയറ്ററിലെത്തുന്നത്. കഴിഞ്ഞവര്‍ഷവും ഇതുപോലെ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി റിലീസ് ചെയ്തിരുന്നെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല എന്നതാണു സത്യം.

വേണുവും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന മുന്നറിയിപ്പില്‍ അപര്‍ണാ ഗോപിനാഥ് ആണ് നായിക. ജയില്‍ മോചിതയനായ ആളായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയും രചിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണ്. വേണു തന്നെയാണ് കാമറ ചലിപ്പിക്കുന്നത്. റമസാന്‍ നോമ്പ് കഴിയുമ്പോള്‍ ചിത്രം തിയറ്ററിലെത്തും. രാഘവന്‍ എന്നജയില്‍ മോചിതനും അഞ്ജലി എന്ന പത്രപ്രവര്‍ത്തകയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് മുന്നറിയിപ്പ് മുന്നേറുന്നത്.

mammootty

സലാം ബാപ്പുവിന്റെ മംഗ്ലീഷില്‍ മാലിക് ഭായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് അറിയാത്ത മാലിക് ഭായിയും ഇംഗ്ലിഷ് മാത്രമറിയുന്ന വിദേശിയും തമ്മിലുള്ള രസകരമായ ബന്ധമാണ് സലാം ബാപ്പു ഈ സിനിമയില്‍ പറയുന്നത്. പി. ബാലചന്ദ്രര്‍, ടിനി ടോം, വിനയ് ഫോര്‍ട്ട് എന്നിവര്‍ക്കൊപ്പം കരോളിന്‍ ബഗ് എന്ന ഡച്ചുകാരിയും അഭിനയിക്കുന്നു.

നവാഗതനായ അജയ് വാസുദേവ് സംവിധാനംചെയ്യുന്ന രാജാധിരാജ സെപ്തംബറിലാണ് തിയറ്ററിലെത്തുക. അതായത് ഓണം റിലീസ്. ആക്ഷനും നര്‍മത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ഉദയ്കൃഷ്ണ-സിബ കെ. തോമസ് ആണ്. ഹൈവേയിലെ പെട്രോള്‍ ബങ്കിനോടു ചേര്‍ന്നു നടത്തുന്ന ഹോട്ടലിന്റെ ഉടമയായ ശേഖരന്‍കുട്ടിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ലക്ഷ്മി റായിയാണ് നായിക.

മൂന്നുചിത്രങ്ങളും ഒന്നിനു പിറകെ ഒന്നായി എത്തുമ്പോള്‍ ഏതെല്ലാം വിജയം നേടുമെന്ന് കണ്ടറിയാം.

English summary
Mammootty have three new film for release
Please Wait while comments are loading...

Malayalam Photos

Go to : More Photos