രണ്ട് കിഡ്നികളും തകരാറിലാണ്, ആരുമില്ല, സഹായിക്കണം മമ്മൂക്ക.. ആരാധകനെ ചേർത്ത് പിടിച്ച് താരം

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് മെഗസ്റ്റാർ മമ്മൂട്ടി. സഹായം അഭ്യർഥിച്ചു വരുന്നവർക്ക് തന്നെ കൊണ്ട് പറ്റാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. ഇപ്പോഴിത സഹായം അഭ്യർഥിച്ച യുവാവിന് ധനസഹായമൊരുക്കി മമ്മൂക്ക. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സഹായം അഭ്യർഥിച്ച് കമന്റിട്ട ജയകുമാർ എന്ന ആൾക്കാണ് ചികിത്സ സഹായം നൽകിയിരിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ടിനോട് ഇതേ കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായം ഒരുക്കാനും മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.

mammootty

എന്റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നികളും തകരാറിലാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്. എന്നെ സഹായിക്കാൻ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം, പക്ഷെ എനിയ്ക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാകുന്നില്ല. ആത്മഹത്യയല്ലാതെ വേറെ ഒരു വഴിയുമില്ല.മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം- ജയകുമാർ കുറിച്ചു.

ജയകുമാറിന് റോബർട്ട് നൽകിയ മറുപടി ഇങ്ങനെയായിരുന്നു... പ്രിയജയകുമാർ താങ്കളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു. രണ്ട് തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഇൗ ആവശ്യം പരിഹരിക്കാൻ പറ്റുന്ന പദ്ധതികൾ കെയർ ആന്റ് ഷെയർ ഫൗണ്ടേഷന് മുൻപിൽ ഇല്ല. രണ്ട് ഇപ്പോൾ താങ്കൾ ചികിത്സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിത്സധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് താങ്കളുടെ ചികിൽസയക്കായി ഒരു തുക ഈ ആശുപത്രിയിൽ അടക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്.ഇതിനൊപ്പം നമ്മുടെ പാനലിൽ ഉള്ള രാജഗിരി ആശുപത്രിയിൽ 50 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്- അദ്ദേഹം മറുപടിയായി കുറിച്ചു.

mammootty 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X