മോഹന്‍ലാലിനെ മമ്മൂട്ടി മുമ്പും രക്ഷിച്ചിട്ടുണ്ട്!
ലാലിസത്തിന്റെ പരിപാടി മോശമായതോടെ നാലു ദിക്കില്‍ നിന്നും മോഹന്‍ലാലിനെതിരെ ആരോപണങ്ങളുയര്‍ന്നു. ഉറ്റ സുഹൃത്തിനെ/ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ മമ്മൂട്ടി പത്ര സമ്മേളനം വിളിച്ചു. മോഹന്‍ലാലിനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് അപേക്ഷിച്ചു. എന്തായാലും മമ്മൂട്ടിയുടെ പത്ര സമ്മേളനത്തിന് ശേഷം അല്പം ആശ്വാസമുണ്ട്.
എന്നാല്‍ ഇതാദ്യമായല്ല മമ്മൂട്ടി മോഹന്‍ലാലിനെ രക്ഷിക്കുന്നത്. സിനിമയില്‍ പല തവണ മോഹന്‍ലാലിന്റെ രക്ഷകനായി മമ്മൂട്ടി അവതരിച്ചിട്ടുണ്ട്. എപ്പോഴൊക്കെയാണെന്ന് കാണാം.

മോഹന്‍ലാലിനെ മമ്മൂട്ടി മുമ്പും രക്ഷിച്ചിട്ടുണ്ട്!
ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി മോഹന്‍ലാലിനെ രക്ഷിച്ചിട്ടുണ്ട്. തുച്ഛമായ വരുമാനത്തിന് ഗാന്ധി നഗറില്‍ ജോലി ചെയ്ത മോഹന്‍ലാലിനെ രക്ഷപ്പെടുത്തി ഗള്‍ഫിലൊരു ജോലി തരപ്പെടുത്തുന്നത് മമ്മൂട്ടിയാണ്

മോഹന്‍ലാലിനെ മമ്മൂട്ടി മുമ്പും രക്ഷിച്ചിട്ടുണ്ട്!
നംമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ കുറ്റാരോപിതനായ മോഹന്‍ലാലിന് അഭയം നല്‍കി നിരപരാതിത്വം തെളിയിക്കാന്‍ സഹായിച്ചു മമ്മൂട്ടി.

മോഹന്‍ലാലിനെ മമ്മൂട്ടി മുമ്പും രക്ഷിച്ചിട്ടുണ്ട്!
നരസിംഹത്തില്‍ മോഹന്‍ലാലിന്റെ അച്ഛനെ കൊലക്കേസില്‍ നിന്നും വാദിച്ചു പുറത്തിറക്കികൊടുക്കാന്‍ വരുന്നത് മമ്മൂട്ടിയാണ്.

മോഹന്‍ലാലിനെ മമ്മൂട്ടി മുമ്പും രക്ഷിച്ചിട്ടുണ്ട്!
20 ട്വന്റിയിലും മോഹന്‍ലാലിനെ വാദിച്ച് ജയിച്ച് പുറത്തിറക്കാന്‍ മമ്മൂട്ടി അഭിഭാഷകന്റെ വേഷമിട്ടു.

മോഹന്‍ലാലിനെ മമ്മൂട്ടി മുമ്പും രക്ഷിച്ചിട്ടുണ്ട്!
ഏറ്റവും ഒടുവില്‍ ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴാണ് മോഹന്‍ലാലിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച മമ്മൂട്ടി രംഗത്തെത്തുന്നത്. ഇത് സിനിമയല്ല.

Click it and Unblock the Notifications