മമ്മൂട്ടിയുടെ നായിക പങ്കുവെച്ച വേറിട്ട പൂക്കളം,ഓണത്തിന് ഇതിലും മനോഹരചിത്രം കണ്ടെത്താനായില്ലെന്ന് നടി

By Prashant V R

മമ്മൂട്ടിയുടെ നായികയായി ഇമാനുവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് റീനു മാത്യൂസ്. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂപ്പര്‍താരത്തിന്റെ ഭാര്യവേഷത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. ഇമ്മാനുവലിന് പിന്നാലെ അഞ്ച് സുന്ദരികള്‍, പ്രെയ്‌സ് ദ ലോര്‍ഡ്, സപ്തമശ്രീ തസ്‌കരഹ, ഇയോബിന്റെ പുസ്തകം, എന്നും എപ്പോഴും, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ ഏഴായിരം കണ്ടി തുടങ്ങിയ സിനിമകളും റീനു മാത്യൂസിന്റെതായി പുറത്തിറങ്ങിയിരുന്നു. എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്നതിനിടയിലാണ് നടി സിനിമകളിലും തിളങ്ങിയിരുന്നത്.

reenu-mathews

തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളള താരമാണ് റീന മാത്യൂസ്. നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തവണ വ്യത്യസ്തയാര്‍ന്നൊരു പൂക്കളത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. വളര്‍ത്തുപട്ടികളെ വളരെയേറെ ഇഷ്ടമുളള ഒരു ആരാധകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്ന ചിത്രമാണ് നടി ഷെയര്‍ ചെയ്തിരിക്കുന്നത്.

Recommended Video

Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

പൂക്കളത്തില്‍ പിങ്ക് നിറത്തിലുളള പൂക്കള്‍ക്ക് നടുവില്‍ പൂ കടിച്ചുപിടിച്ചുകൊണ്ട് ഒരു പട്ടിയുമിരിപ്പുണ്ട്. ഓണത്തിന് ഇതിലും മനോഹരമായൊരു ചിത്രം കണ്ടെത്താനായില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടപ്പോള്‍ ദുബായിലുളള സ്വന്തം വളര്‍ത്തുപട്ടിയെ ഓര്‍മ്മ
വന്നുവെന്നും വളര്‍ത്തുപട്ടികളെ സ്‌നേഹിക്കുന്നവര്‍ക്ക് വളരെ സന്തോഷം തരുന്നതും സ്‌ട്രെസ് കുറയ്ക്കുന്നതുമാണ് ഈ ചിത്രമെന്നും റീനു മാത്യൂസ് പറഞ്ഞു.

അതേസമയം നടിയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് നടിയുടെ ചത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓണത്തിന് കണ്ട മനോഹര ചിത്രമാണ് ഇതെന്ന് മിക്കവരും പറയുന്നു. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത റീനുവിനെ സോഷ്യല്‍ മീഡിയയിലാണ് ആരാധകര്‍ കൂടുതലായി കാണാറുളളത്. മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച താരം മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലും അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: reenu mathews onam 2023 ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X