»   » ഭാര്യയാണ് ഡ്രൈവിങ്ങ് പഠിപ്പിച്ചതെന്ന് മമ്മൂട്ടി അറിഞ്ഞിരുന്നില്ലെന്ന് എെഎം വിജയന്‍

ഭാര്യയാണ് ഡ്രൈവിങ്ങ് പഠിപ്പിച്ചതെന്ന് മമ്മൂട്ടി അറിഞ്ഞിരുന്നില്ലെന്ന് എെഎം വിജയന്‍

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഡ്രൈവിങ്ങ് താല്‍പര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ പോലെ അറിയാവുന്നതാണ്. താരത്തിനെയും കൊണ്ടു പോകുമ്പോള്‍ എല്ലാവരും അല്‍പ്പം ശ്രദ്ധിക്കും. കാരണം മറ്റൊന്നുമല്ല വണ്ടികളെക്കുറിച്ച് നല്ല അറിവുള്ള താരമാണ് മമ്മൂട്ടി.

ലേറ്റസ്റ്റ് മോഡല്‍ വണ്ടികള്‍ സ്വന്തമാക്കാന്‍ പ്രത്യേക ക്രേസുള്ള താരത്തിനെയും കൊണ്ട് ഡ്രൈവ് ചെയ്ത അനുഭവത്തെക്കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐഎം വിജയന്‍ വിവരിച്ചത്.

കാല്‍പ്പന്തു കളിയുടെ രാജാവായ വിറച്ചു വിറച്ചാണ് മമ്മൂട്ടിയേയും ഇരുത്തി വണ്ടി ഓടിച്ചത്. ഹനീഫ് അദേനിയുടെ സിനിമയായ ദി ഗ്രേറ്റ് ഫാദര്‍ ഷൂട്ടിങ്ങിലാണ് മമ്മൂട്ടിയെയും കൊണ്ട് എഴുപത് കിലോ മീറ്റര്‍ സ്പീഡില്‍ കാല്‍പ്പന്തുകളിയുടെ രാജാവായ വിജയന്‍ പറന്നത്.

മമ്മൂട്ടിയേയും ഇരുത്തി 70 കിലോ മീറ്റര്‍ സ്പീഡില്‍ പറന്ന് വിജയന്‍

ദി ഗ്രേറ്റ് ഫാദറില്‍ ഗുണ്ടയുടെ വേഷമാണ് വിജയന്. അരയില്‍ തോക്കുമായി മമ്മൂട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സീനിലാണ് 70 കിലോ മീറ്റര്‍ സ്പീഡില്‍ വണ്ടിയോടിച്ചത്. മണ്ണുത്തി-അങ്കമാലി റോഡില്‍ വെച്ചായിരുന്നു ഷൂട്ടിങ്ങ്. ഡ്രൈവിങ്ങില്‍ കേമനായ താരത്തെ ഇരുത്തി വണ്ടിയോടിക്കാന്‍ ആകെ പേടിയായിരുന്നു.

പിറകോട്ട് തിരിഞ്ഞു നോക്കി സംസാരിക്കണം അതും ഡ്രൈവിങ്ങിനിടയില്‍

വാഹനത്തിന്റെ മുന്നില്‍ വെച്ച ക്യാമറയെ നോക്കണം. ഇടയ്ക്ക് പുറകിലിരിക്കുന്ന മമ്മൂട്ടിയോടും സംസാരിക്കണം. വണ്ടിയില്‍ മമ്മുക്കയാണല്ലോ എന്ന ചങ്കിടിപ്പോടെയാണ് കേറിയത്. എന്നാല്‍ മെഗാസ്റ്റാര്‍ നന്നായി സപ്പോര്‍ട്ട് ചെയ്തു.

സീന്‍ കഴിഞ്ഞപ്പോ മമ്മൂട്ടി പാസ്സാക്കിയ കമന്റ്

ചിത്രത്തിലെ ആ സീന്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി മമ്മുക്ക നന്നായി സപ്പോര്‍ട്ട് ചെയ്തു. സീന്‍ കഴിഞ്ഞപ്പോള്‍ അടിപൊളി എന്നു പറഞ്ഞാണ് ഇക്ക വണ്ടിയില്‍ നിന്നും ഇറങ്ങിയത്.

ഭാര്യയാണ് ഡ്രൈവിങ്ങ് പഠിപ്പിച്ചതെന്ന് മമ്മുക്ക അറിഞ്ഞിരുന്നുവെങ്കില്‍

ഭാര്യയാണ് തന്നെ ഡ്രൈവിങ്ങ് പഠിപ്പിച്ചതെന്ന കാര്യം മമ്മുക്ക അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കില്‍ വണ്ടി വേണ്ട നമുക്ക് നടന്ന് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞേനെ.

English summary
After a gap, former football player IM Vijayan is back on the big screen. And for the first time in his acting career, he will share the screen space with Megastar Mammootty. Vijayan is doing an important role in debutant Haneef Adeni’s ‘The Great Father’, in which Mammootty appears in the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam