അക്കു അക്‌ബറിനൊപ്പം മമ്മൂട്ടി
വെറുതെ ഒരു ഭാര്യയുടെ വിജയം സംവിധായകന് അക്കു അക്ബറിന് ഭാഗ്യങ്ങള് സമ്മാനിയ്ക്കുന്നു.
2008ലെ ഹിറ്റ് ചിത്രങ്ങളിലൊന്നില് തന്റെ പേര് പതിപ്പിച്ച അക്കു അക്ബര് ഇനി സൂപ്പര്താരം മമ്മൂട്ടിയ്ക്കൊപ്പമാണ് ഒരുമിയ്ക്കുന്നത്.
ഇരട്ട സംവിധായകരായി പ്രവര്ത്തിച്ചിരുന്ന അക്ബര്-ജോസ് കൂട്ടുക്കെട്ടില് നിന്നും വേര്പെട്ട് അക്കു അക്ബര് ആദ്യമായി സ്വതന്ത്ര സംവിധായകനായ ഗൗരി ദ അണ്ബോണ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു.
ജയറാമിന് കരിയറിന് പുതുജീവന് നല്കിയ വെറുതെ ഒരു ഭാര്യയ്ക്കു ശേഷം അക്ബര് ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത് വരാനിരിയ്ക്കുന്നതേയുള്ളൂ.
മമ്മൂട്ടിയെ നായകനാക്കി ലാല്ജോസ് ഒരുക്കിയ പട്ടാളത്തിന്റെ തിരക്കഥയൊരുക്കിയ റെജി നായരാണ് അക്കു അക്ബര് ചിത്രത്തിന് തൂലിക ചലിപ്പിയ്ക്കുമെന്നാണ് റിപ്പോര്ട്ടുകള്. അടുത്ത വര്ഷം തുടക്കത്തില് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് അക്കു അക്ബര് പദ്ധതിയിട്ടിരിയ്ക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications