അരുണ്‍ കുമാര്‍ അരവിന്ദിന്റെ ചിത്രത്തില്‍ മമ്മൂട്ടി

By Lakshmi

നവാഗതരായസംവിധായകരില്‍ വിശ്വാസമര്‍പ്പിക്കാന്‍ മനസുകാണിയ്ക്കാറുള്ള താരമാണ് മമ്മൂട്ടി. മലയാളത്തില്‍ പുതുമുഖങ്ങളായി എത്തിയ പല സംവിധായകര്‍ക്കും തിരക്കഥയുടെ ബലത്തില്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. പലപ്പോഴും മമ്മൂട്ടിയുടെ വിശ്വാസം തെറ്റിയ്ക്കാതെ ചിത്രങ്ങള്‍ മികച്ചവയാക്കാന്‍ ഈ സംവിധായകരില്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആഷിക് അബു, അമല്‍ നീരദ് തുടങ്ങിയ സംവിധായകരെല്ലാം ഇത്തരത്തല്‍ മമ്മൂട്ടി വിശ്വാസമര്‍പ്പിച്ച പുതുനിര സംവിധായകരാണ്.

ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു ന്യൂ ജനറേഷന്‍ സംവിധായകന്റെ ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നുവെന്നാണ് വിവരം. അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നതെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന പ്രെയ്‌സ് ദി ലോര്‍ഡ്, ആഷിക്ക് അബു ഒരുക്കുന്ന ഗ്യാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ ജോലികള്‍ കഴിഞ്ഞാല്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക അരുണ്‍ കുമാര്‍ അരവിന്ദിന്റെ സെറ്റിലായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

Mammootty

മമ്മൂട്ടിയെ നായകനാക്കിയൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പക്ഷേ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാറായിട്ടില്ലെന്നുമാണ് അരുണ്‍ കുമാര്‍ പറയുന്നത്. ഇപ്പോള്‍ താന്‍ വണ്‍ ബൈ ടു എന്ന ചിത്രത്തിന്റെ തിരക്കുകളിലാണെന്നും അതുകഴിഞ്ഞേ അടുത്ത പടത്തിന്റെ കാര്യം തീരുമാനിയ്ക്കൂ എന്നുമാണ് അരുണ്‍ കുമാര്‍ പറയുന്നത്.

മമ്മൂട്ടിയുമായി ചിത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും തിരക്കഥയുടെകാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

2003 മുതല്‍ ഫിലിം എഡിറ്ററായി ജോലിചെയ്തുവരുന്ന അരുണ്‍ 2010ല്‍ കോക്ടെയില്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം നടത്തിയത്. പിന്നീട് ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങൡലൂടെ മികച്ച സംവിധായകന്‍ എന്ന പേര് നേടി. ഇദ്ദേഹത്തിന്റെ പുതിയ ചിത്രമായ വെടിവഴിപാട് റിലീസിനൊരുങ്ങിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X