കുഞ്ചാക്കോ ബോബന്‍,ജോജു,വിനായകന്‍ തുടങ്ങിയവരുടെ 'പട'യില്‍ മമ്മൂട്ടിയും! അതിഥി വേഷത്തില്‍ മെഗാസ്റ്റാര്
കുഞ്ചാക്കോ ബോബന്‍,വിനായകന്‍ ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പട. ഓഗസ്റ്റില്‍ 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന വണ്‍ എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മമ്മൂട്ടി പടയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കും.

കെഎം കമലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍പ് ഐഡി എന്ന പേരില്‍ ഒരു ചിത്രം കെഎം കമല്‍ ഒരുക്കിയിരുന്നു. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ അവാര്‍ഡ് ജേതാവായ ഗീതാഞ്ജലി താപ്പയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 90 കളില്‍ പാലക്കാട് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കികൊണ്ടാണ് പട ഒരുങ്ങുന്നത്.
ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാല് സാധാരണക്കാര്‍ അയ്യങ്കാളി പടയുടെ ബാനറില്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അറിയുന്നു. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയായിരിക്കും പട. സമീര്‍ താഹിറാണ് പടയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications