മമ്മൂട്ടി വീണ്ടും സൂപ്പര്‍സ്റ്റാറാകുന്നു
കഥ പറയുമ്പോഴില്‍ ഒരു അതിഥിവേഷമായിരുന്നിട്ടും ആ ചിത്രം അറിയപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രമായിട്ടാണ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് നായകനായ വണ്‍വേ ടിക്കറ്റും മമ്മൂട്ടി ചിത്രമായാണോ അറിയപ്പെടുക?
അതെ, മമ്മൂട്ടി വീണ്ടും സിനിമയില്‍ സൂപ്പര്‍സ്റ്റാറാവുകയാണ്. കഥ പറയുമ്പോഴിലേതു പോലെ അതിഥി താരമായി വണ്‍വേ ടിക്കറ്റിലും മമ്മൂട്ടി പ്രത്യക്ഷപ്പെടും. കഥ പറയുമ്പോഴുമായി ഒരു വ്യത്യാസമുണ്ട്. കഥ പറയുമ്പോഴില്‍ മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ അശോക് രാജായാണ് വേഷമിട്ടത്. എന്നാല്‍ വണ്‍ വേ ടിക്കറ്റില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയായി തന്നെയാണെത്തുന്നത്. ഇതിനു മുമ്പ് മോഹന്‍ലാല്‍ നായകനായ നമ്പര്‍ 20 മദ്രാസ് മെയിലിലാണ് മമ്മൂട്ടി മമ്മൂട്ടി തന്നെയായായി വേഷമിട്ടത്.
വണ്‍വേ ടിക്കറ്റില്‍ പൃഥ്വിരാജ് ഒരു മമ്മൂട്ടി ഫാനായാണ് അഭിനയിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവര്‍ത്തകന്‍ കുഞ്ഞാപ്പു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറാണ് കുഞ്ഞാപ്പു. കുഞ്ഞാപ്പുവിന്റെ ജീപ്പിന് രാജമാണിക്യം എന്നാണ് പേരിട്ടിരിക്കുന്നത്.
കഥ പറയുമ്പോഴിലെന്ന പോലെ വണ്‍വേ ടിക്കറ്റിലും മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന്റെ അദൃശ്യസാന്നിധ്യം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രധാന ഘടകമായിരിക്കും. ഫാന്‍സും സൂപ്പര്‍താരങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ഒരു തിയേറ്ററില്‍ വണ്‍വേ ടിക്കറ്റ് എന്ന ചിത്രം റിലീസ് ചെയ്ത് നൂറ് ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഭാമയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, തിലകന്‍, സലിംകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും വേഷമിടുന്നു. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിപിന്‍ പ്രഭാകറാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications