»   » രഞ്ജിത്ത് മമ്മൂട്ടി ചിത്രം ജൂണില്‍

രഞ്ജിത്ത് മമ്മൂട്ടി ചിത്രം ജൂണില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
പരാജയ പരമ്പരയ്ക്ക് വിരാമമിടാന്‍ മമ്മൂട്ടി നടത്തുന്ന നീക്കങ്ങള്‍ക്ക് ഫലം കാണുന്നു. പ്രഖ്യാപിച്ച സിനിമകള്‍ പലതും റദ്ദാക്കിയും തിരക്കഥകള്‍ ശക്തിപ്പെടുത്തിയുമെല്ലാം ഭാവി പ്രൊജക്ടുകളില്‍ ഒരുടച്ചുവാര്‍ക്കലാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തീരുമാനിച്ചിരുന്ന ഒരു ചിത്രം ഉടനെ ആരംഭിയ്ക്കാനുള്ള തീരുമാനത്തിലാണ് നടന്‍.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് അടിയന്തരമായി ആരംഭിയ്ക്കാനാണ് നടന്‍ പച്ചക്കൊടി കാണിച്ചിരിയ്ക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്പിരിറ്റ് തീര്‍ത്തതിന് ശേഷം രഞ്ജിത്ത് ഇതോടെ മമ്മൂട്ടി ക്യാമ്പിലേക്ക് എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച ലീല മാറ്റിവച്ചാണ് രഞ്ജിത്ത് മമ്മൂട്ടി സിനിമ ചെയ്യാന്‍ സമ്മതം മൂളിയിരിക്കുന്നത്.

മമ്മൂട്ടിയുടെ മാനേജര്‍ ജോര്‍ജ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ജൂണില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തെ ഏറെ ഗൗരവത്തോടെയാണ് മമ്മൂട്ടി സമീപിയ്ക്കുന്നത്.

പ്രാഞ്ചിയേട്ടന്‍ ആന്റ് സെയിന്റ്, കയ്യൊപ്പ്, പാലേരി മാണിക്യം തുടങ്ങിയവയാണ് മമ്മൂട്ടിയും രഞ്ജിത്തും അവസാനമായി ഒന്നിച്ച സിനിമകള്‍.

English summary
As a part of his crisis management arising due to the continuous flop show of his films, Megastar Mammootty has preponed the shoot of his new project with director Ranjith,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam