»   » രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടി?

രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടി?

Posted By:
Subscribe to Filmibeat Malayalam
Mammootty-Ranjith
മമ്മൂട്ടിയുടെ കരിയര്‍ രക്ഷിച്ചെടുക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്. ജിഎസ് വിജയന്റെ സംവിധാനത്തേക്കാള്‍ രഞ്ജിത്തിന്റെ തിരക്കഥയെഴുതിയ ചിത്രമെന്ന നിലയ്ക്കായിരുന്നു ബാവുട്ടിയുടെ നാമത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി-രഞ്ജിത്ത് ആരാധകര്‍ക്ക് സന്തോഷമേകുന്നൊരു വിശേഷം കൂടി പുറത്തുവന്നിരിയ്ക്കുന്നു.

ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവന്നിരിയ്ക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ ഒടുക്കം ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളായിരുന്നു ആദ്യം ലീലയിലേക്ക് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ലീലയിലെ നായകനായ കുട്ടിയപ്പനായി മമ്മൂട്ടിയെ തന്നെ കൊണ്ടുവരാനാണ് രഞ്ജിത്ത് ആലോചിയ്ക്കുന്നതത്രേ.

എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. വാര്‍ത്ത ശരിയാണെങ്കില്‍ മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു പ്രൊജക്ടായിരിക്കും ഇത്.

ദൃശ്യവത്ക്കരിയ്ക്കാന്‍ ഏറെ വിഷമതകളുള്ള കഥയാണ് ഉണ്ണി ആര്‍ എഴുതിയ ലീല. കഥയിലെ നായകന്‍ കുട്ടിയപ്പന്റെ ഒരാഗ്രഹം വായിച്ചാല്‍ തന്നെ അത് ബോധ്യമാവും. സഹചാരിയായ പിള്ളേച്ചനോടാണ് കുട്ടിയപ്പന്റെ തന്റെയുള്ളിലെ മോഹം തുറന്നുപറയുന്നത്.

" അതേ ഒരു കൊമ്പനാനയുടെ തുമ്പികൈയിൽ ഒരു പെണ്ണിനെ തുണിയില്ലാതെ ചേർത്ത്നിറുത്തിയാൽ എങ്ങനെ ഇരിക്കും?"ഞാനൊന്നും മിണ്ടിയില്ല. (പിള്ളേച്ചൻ), "കണ്ടാൽ നെറ്റിപ്പട്ടം അഴിച്ചുവെച്ചതുപോലെയിരിക്കണം. എന്നിട്ട് ആനയുടെ രണ്ട് കൊമ്പുകളിലും പിടിച്ചുകൊണ്ട് തുമ്പികൈയിൽ ചാരി നിൽക്കുന്ന പെണ്ണിനെ എനിക്കൊന്നു ഭോഗിക്കണം" കഥാനായകന്‍ കുട്ടിയപ്പന്റെ മോഹം ഇതുതന്നെ.

ചിത്രത്തിലെ നായികകഥാപാത്രമായ ലീലയെ അവതരിപ്പിയ്ക്കാന്‍ ആന്‍ അഗസ്റ്റിനെയാണ് തീരുമാനിച്ചിരുന്നത്. ഇനി നായികയുടെ കാര്യത്തിലും മാറ്റമുണ്ടോയെന്ന കാര്യം വരും നാളുകളില്‍ വ്യക്തമാവും.

English summary
Mammootty – Ranjith team to join together for ‘Leela’. The malayalam movie ‘Leela – The never ending play‘ directed by Ranjith is based on R. Unni’s famous short story, ‘Leela’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam