»   » മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റുമാണ് എന്റെ കല്യാണം നടക്കാന്‍ കാരണം; ശ്രീനിവാസന്‍

മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റുമാണ് എന്റെ കല്യാണം നടക്കാന്‍ കാരണം; ശ്രീനിവാസന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ചാനല്‍ പരിപാടിയില്‍ മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ ശ്രീനിവാസന്‍ തന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞത്. മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റമാണ് ഹിന്ദുവായ തന്റെ വിവാഹം നടക്കാന്‍ കാരണം എന്നും ഇതാണ് മത യഥാര്‍ത്ഥ മത സൗഹാര്‍ദമെന്നും ശ്രീനിവാസന്‍ പറയുന്നു.

'ഞാനിപ്പോള്‍ എഴുതുന്നത് മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്, ആ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ല'

ഭാര്യയുടെ വളകള്‍ പണയം വച്ചാണ് ഇന്നസെന്റ് ശ്രീനിവാസന് കല്യാണത്തിന് പണം കൊടുത്തത്. പണം കൊടുത്ത മമ്മൂട്ടിയോട് കല്യാണത്തിന് വരരുത് എന്ന് അഭ്യര്‍ത്ഥിക്കേണ്ട അവസ്ഥയും ശ്രീനിവാസന് ഉണ്ടായി. ശ്രീനിവാസന്റെ കല്യാണത്തെ കുറിച്ച് തുടര്‍ന്ന് വായിക്കാം

രെജിസ്റ്റര്‍ വിവാഹം മതി

1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം നടന്നത്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രെജിസ്റ്റര്‍ വിവാഹം മതി എന്നായിരുന്നു ശ്രീനിവാസന്റെ തീരുമാനം.

ഇന്നസെന്റ് പണം കൊടുത്തത്

ഇന്നസെന്റും ശ്രീനിവാസനും ചേര്‍ന്നാണ് ഒരു കഥ ഒരു നണുക്കഥ എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ആ വകയില്‍ ശ്രീനിവാസന് കൊടുക്കാനുള്ള പണം പോലും ഇന്നസെന്റിന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. അത് ശ്രീനിവാസനും അറിയാം. പക്ഷെ സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ് ശ്രീനിയുടെ കൈയ്യില്‍ ഒരു പൊതി കൊടുത്തു. അതില്‍ കാശുണ്ടായിരുന്നു. ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി.

കാശ് ഇനിയും തികഞ്ഞില്ല

ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി. അപ്പോഴാണ് ശ്രീനിവാസന്റെ അമ്മ പറഞ്ഞത്, താലി കെട്ടി തന്നെ കല്യാണം നടത്തണം എന്ന് പറഞ്ഞത്. അതും സ്വര്‍ണമാലയില്‍ കോര്‍ത്ത താലി. സാമ്പത്തികമായി ഏറെ മോശം നില്‍ക്കുന്ന അവസ്ഥയിലാണെങ്കിലും ശ്രീനിവാസന് അമ്മയുടെ വാക്ക് തള്ളിക്കളയാന്‍ പറ്റുമായിരുന്നില്ല. പണത്തിന് വേണ്ടി ഇനിയും ഇന്നസെന്റിനെ ചെന്നു കാണാനും വയ്യ.

മമ്മൂട്ടിയെ കാണാം

മമ്മൂട്ടിയെ ചെന്നു കണ്ടാല്‍ മതി എന്ന് മനസ്സില്‍ തോന്നിയപ്പോള്‍, നേരെ കണ്ണൂരിലേക്ക് വിട്ടു. അവിടെ അതിരാത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നതും ശ്രീനിവാസന്‍ പറഞ്ഞു, 'നാളെ എന്റെ കല്യാണമാണ് എനിക്ക് ഒരു 2000 രൂപ തരണം' എന്ന്. പെട്ടന്ന് കല്യാണം തീരുമാനിച്ചതില്‍ അല്പം അലോസരം പ്രകടിപ്പിച്ചെങ്കിലും മമ്മൂട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ ശ്രീനിവാസന് കാശ് കൊടുത്തു.

കല്യാണത്തിന് വരരുത് പ്ലീസ്

കാശ് കൊടുക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞു, കല്യാണത്തിന് ഞാനും വരും. അത് കേട്ടതും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനിവാസന്‍ പറഞ്ഞു, 'കാശ് തന്നതിന് നന്ദി. പക്ഷെ നിങ്ങള്‍ കല്യാണത്തിന് വരരുത്. ആരും അറിയാതെ രെജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്' എന്ന്.

English summary
Mammootty and Innocent are financially helped me for my marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam