മമ്മൂട്ടിയുടെ തമാശ അംഗീകരിച്ചതായി സുജിത് സുന്ദര്‍

By Anwar Sadath

കൊച്ചി: സ്വകാര്യ ചാനലിന്റെ അവാര്‍ഡ്ദാന പരിപാടിക്കിടെ മമ്മൂട്ടി ടെലിവിഷന്‍ സീരിയല്‍ പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്ന വിവാദത്തിന് പരിസമാപ്തിയാകുന്നു. മമ്മൂട്ടി പറഞ്ഞത് തമാശ രൂപത്തിലാണെന്നും അത് തെറ്റിദ്ധരിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതുമെന്നുമുള്ള സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വിശദീകരണത്തിന് പിന്നാലെ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദറും വിഷയം അവസാനിപ്പിക്കുന്ന രീതിയില്‍ പ്രതികരിച്ചു.

മമ്മൂട്ടി തമാശ രൂപത്തില്‍ പറഞ്ഞതാണെങ്കില്‍ അത് അങ്ങിനെത്തന്നെ എടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് വിശദീകരിച്ചതില്‍ സംതൃപ്തനാണെന്നും സുജിത് സുന്ദര്‍ വ്യക്തമാക്കി. മമ്മൂട്ടിയുമായി വ്യക്തിപരമായി വിദ്വേഷമൊന്നുമില്ല. അദ്ദേഹം മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ്. അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും സുജിത് സുന്ദര്‍ പറഞ്ഞു.

mammootty

മമ്മൂട്ടി ചാനല്‍ അവാര്‍ഡ് ദാനത്തിനിടെ സീരിയല്‍ അഭിനേതാക്കളെയും സംവിധായകരെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. വേദിയില്‍ വെച്ചുതന്നെ സുജിത് സുന്ദര്‍ അതിന് മമ്മൂട്ടിയോട് മറുപടിയും പറഞ്ഞിരുന്നു. ഇതേ ചൊല്ലിയുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതോടെ പരിപാടിയില്‍ സന്നിഹിതനായിരുന്ന സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ ന്യായീകരിച്ചു.

സത്യത്തില്‍ മമ്മൂട്ടിയുടെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണെന്നും അദ്ദേഹം തമാശ പറഞ്ഞതാണെന്നുമാണ് സത്യന്‍ അന്തിക്കാട് വിശദീകരിച്ചത്. ഗൗരവക്കാരനായ മമ്മൂട്ടി തമാശ പറഞ്ഞതിനാലാകാം തെറ്റദ്ധരിക്കപ്പെട്ടതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X