»   » ഇതെന്റെ പുതിയ നായിക; അഞ്ജലി അമീറിനെ പരിചയപ്പെടുത്തി മമ്മൂട്ടി, ആരാണ് അഞ്ജലി അമീര്‍??

ഇതെന്റെ പുതിയ നായിക; അഞ്ജലി അമീറിനെ പരിചയപ്പെടുത്തി മമ്മൂട്ടി, ആരാണ് അഞ്ജലി അമീര്‍??

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്‌ക്കൊപ്പം ഒത്തിരി പുതുമുഖ നായികമാര്‍ സിനിമാ ലോകത്ത് അരങ്ങേറിയിട്ടുണ്ട്. മിക്ക ബോളിവുഡ് നായികമാരും മലയാലത്തിലെത്തിയത് മമ്മൂട്ടിയുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ്.

എന്തുക്കൊണ്ട് സ്ത്രീകളോട് അകലം പാലിച്ചു, പെണ്‍ സുഹൃത്തക്കളില്ലാത്തതിന്റെ കാരണം മമ്മൂട്ടി പറയുന്നു

മറ്റൊരു ചരിത്ര മാറ്റത്തിന് കൂടെ മമ്മൂട്ടി കാരണക്കാരനാകുകയാണ്. മമ്മൂട്ടിയുടെ നായികയായി ഭിന്നലിംഗത്തില്‍പ്പെട്ട ഒരു നടി എത്തുന്നു. മലയാളത്തിലല്ല, തമിഴില്‍. നായികയെ മമ്മൂട്ടി തന്നെ പരിചയപ്പെടുത്തി.

ഫേസ്ബുക്കിലൂടെ

അഞ്ജലി അമീര്‍, പേരന്‍പ് എന്ന പുതിയ ചിത്രത്തിലെ എന്റെ കോ-സ്റ്റാര്‍ എന്ന് പറഞ്ഞുകൊണ്ട് അഞ്ജലിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മമ്മൂട്ടിയെ പ്രശംസിച്ച് ആരാധകര്‍

സമൂഹത്തില്‍ അകറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തിലെ ഒരാളെ തന്റെ നായികയായി അഭിനയിപ്പിയ്ക്കുന്ന മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയിലെത്തി. ഇത് ധീരമായ മാറ്റത്തിന്റെ തുടക്കമാണെന്നും, ഇതൊക്കെ കൊണ്ടാണ് മമ്മൂട്ടി മെഗാസ്റ്റാറായി അറിയപ്പെടുന്നത് എന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

ഫോട്ടോ ഫേസ്ബുക്കിലിട്ടതും

ഭിന്നലിംഗത്തില്‍പെട്ട ഒരാളെ നായികയായി അഭിനയിപ്പിക്കുന്നത് തന്നെ മഹത്തായ കാര്യമാണ്. അക്കാര്യം ഉറക്കെ പറയാനും മമ്മൂട്ടി മടി കാണിച്ചില്ല. മുന്‍പും ഒത്തിരി പുതുമുഖ താരങ്ങള്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമൊക്കെ നിന്ന് ഇതുപോലൊരു ഫോട്ടോ താരം ഇതിന് മുന്‍പൊന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടില്ല. അകറ്റി നിര്‍ത്തേണ്ട സമൂഹമല്ല ഭിന്നലിംഗക്കാര്‍ എന്ന് മെഗാസ്റ്റാര്‍ ഇതിലൂടെ പറയുന്നു.

അഞ്ജലി അമീര്‍

ചെറുപ്പത്തിലേ അപമാനങ്ങള്‍ സഹിക്കേണ്ടി വന്ന അഞ്ജലി അമീര്‍ പതിനെട്ടാം വയസ്സില്‍ നാടുവിട്ടു. ഒടുവില്‍ ലക്ഷങ്ങള്‍ കടമെടുത്ത് ശസ്ത്രക്രിയ നടത്തി അഞ്ജലി പൂര്‍ണമായും പെണ്ണായി മാറി. പിന്നീട് മോഡലിങ് രംഗത്ത് എത്തി. മോഡലിങ് രംഗത്ത് സജീവമായിരുന്നപ്പോഴും സിനിമാ നടി ആകണം എന്നായിരുന്നു അഞ്ജലിയുടെ ആഗ്രഹം. അതിപ്പോള്‍ സാധിയ്ക്കുന്നു.

പേരന്‍പ് എന്ന ചിത്രം

തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരന്‍പ്. അച്ഛന്‍ - മകള്‍ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ ഗ്ലാമര്‍ നായിക അഞ്ജലി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് പേരന്‍പ്.

English summary
Mammootty introduced his new co-star in Peranbu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam