ഫാന്‍സ് വിവാദം; മമ്മൂട്ടിയ്ക്ക് അതൃപ്തി

By Lakshmi

തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് അതൃപ്തി. സംഭവത്തില്‍ കര്‍ശന നിലപാട് വ്യക്തമാക്കിക്കൊണ്ട് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ മാനേജരും രക്ഷാധികാരിയും ചലച്ചിത്രനിര്‍മ്മാതാവുമായ എസ് ജോര്‍ജ്ജ് രംഗത്തെത്തി.

മമ്മൂട്ടിയുടെ സമ്മതത്തോടും അറിവോടും കൂടിയാണ് താന്‍ മാനേജരായിരിക്കുന്ന സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് ജോര്‍ജ്ജ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും മമ്മൂട്ടിചിത്രങ്ങളുമായി ബന്ധപ്പെട്ട ഒരു ഫാന്‍സ് പ്രവര്‍ത്തനങ്ങളിലും സഹകരിപ്പിക്കില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

 Mammootty


മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലില്‍ നിന്നും തുടര്‍ച്ചയായി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയെയും ഒരു മുന്‍ ജില്ലാ ഭാരവാഹിയെയും പുറത്താക്കിയിരുന്നു. ഇവര്‍ ചേര്‍ന്ന് പുതിയൊരു ആരാധക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളും വാര്‍ത്തകളും ഉണ്ടായത്. ഇതില്‍ മമ്മൂട്ടിയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

മമ്മൂട്ടിയുടെ പേരില്‍ മേലില്‍ ഇത്തരം വ്യാജസംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അസോസിയേഷന്‍ പുറത്തിറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ വളര്‍ച്ചയില്‍ അസൂയയുള്ള ചിലരാണ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രസിഡന്റ് റോബര്‍ട്ട് പള്ളിക്കത്തോടും പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X