മമ്മൂട്ടി ഇനി 'കൂള്‍ ഡാഡി'

By Staff

മലയാളത്തിലെ സൂപ്പര്‍ താരത്രയത്തില്‍ അച്ഛന്‍ വേഷങ്ങളില്‍ മമ്മൂട്ടിയോളം തിളങ്ങിയിട്ടുള്ള നടന്‍ വേറെയുണ്ടോയെന്ന്‌ സംശയമാണ്‌. അമരവും പപ്പയുടെ സ്വന്തം അപ്പൂസിലെയുമെല്ലാം ഈ നടന്റെ വേഷങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ മായാതെ നില്‌ക്കുന്നത്‌ അതു കൊണ്ടു തന്നെ.

എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മമ്മൂട്ടിയെ ഇത്തരമൊരു കഥാപാത്രം തേടിയെത്തിയിട്ടില്ല. സൂപ്പര്‍ താരപദവി ഉറപ്പിയ്‌ക്കാനുള്ള താരത്തിന്റെ നെട്ടോട്ടവും പ്രമുഖ സംവിധായകരൊന്നും ആ വഴിയ്‌ക്ക്‌ ചിന്തിയ്‌ക്കാത്തതുമൊക്കെയായിരുന്നു അതിനുള്ള കാരണം.

എന്തായാലും വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം മമ്മൂട്ടി വീണ്ടുമൊരു അച്ഛന്‍ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിയ്‌ക്കാനൊരുങ്ങുകയാണ്‌. പുതുമുഖ സംവിധായകനായ ആശിഖ്‌ അബു ഒരുക്കുന്ന 'ഡാഡി കൂള്‍' എന്ന ചിത്രത്തിലാണ്‌ മമ്മൂട്ടി സ്‌നേഹനിധിയായ പിതാവിന്റെ വേഷമണിയുന്നത്‌.

ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിയ്‌ക്കുന്ന ഒരച്ഛന്റെയും മകന്റെയും കഥയാണ്‌ ചിത്രത്തിലുള്ളത്‌. ആന്റണി സൈമണ്‍ എന്ന പേരില്‍ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന കഥാപാത്രം ഒരു ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥനാണ്‌.

ചിത്രത്തില്‍ ഇന്ദ്രജിത്ത്‌, കലാഭവന്‍ മണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ മകനായി ഒരു പുതുമുഖ ബാലതാരത്തെ അവതരിപ്പിയ്‌ക്കാനാണ്‌ അണിയറക്കാര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ആല്‍വിന്‍ ആന്റണി നിര്‍മ്മിയ്‌ക്കുന്ന 'ഡാഡി കൂളിന്റെ' ക്യാമറ ചലിപ്പിയ്‌ക്കുന്നത്‌ 'ബിഗ്‌ ബി' ഫെയിം സമീര്‍ താഹിര്‍ ആണ്‌. ഡിസംബറില്‍ ചിത്രീകരണം ആരംഭിയ്‌ക്കുന്ന സിനിമയുടെ സംഗീതം അനില്‍ പനച്ചൂരാന്‍, ബിജി ബാല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഒരുക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X