മമ്മൂട്ടി പ്രിയങ്കരന്‍... ഏറെ സ്‌നേഹമുള്ളവര്‍
മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ്. കാര്‍ക്കശ്യക്കാരനാണ്, മുരടനാണ്, ജാഡക്കാരനാണ് എന്നൊക്കെയാണ് പലരും പറയുന്നത്. എന്നാല്‍ ടിക്‌സ ചോപ്രക്ക് അങ്ങനെ ഒരു അഭിപ്രായമില്ല കെട്ടോ...
മമ്മൂട്ടി എന്ന് പറഞ്ഞാല്‍ തനിക്ക് പ്രിയങ്കരാണെന്നാണ് ടിക്‌സ ചോപ്ര പറയുന്നത്. അദ്ദേഹം തികച്ചും സ്‌നേഹമുള്ളവനാണെന്നും ടിക്‌സ പറയുന്നു.

ആരാണ് ഈ ടിക്‌സ എന്നല്ലേ... താരെ സമീന്‍ പര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രശസ്തയായ നടി. മാത്രമല്ല, മായാ ബസാറില്‍ മമ്മൂട്ടിയുടെ നായികയായ താരം. ഇപ്പോള്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍ണായകത്തില്‍ അഭിനയിച്ച് വരികയാണ്.

നിര്‍ണായകത്തില്‍ ശ്രീപദ എന്ന കഥാപാത്രത്തെയാണ് ടിക്‌സ അവതരിപ്പിക്കുന്നത്. ആസിഫ് അലി ചിത്രത്തില്‍ ടിക്‌സയുടെ മകനായിട്ടാണ് വേഷമിടുന്നത്.
മമ്മൂട്ടിയുമായുള്ള അടുപ്പം മായാ ബസാറിന്റെ കാലത്താണ്. അന്ന് റംസാന്‍ സമയത്ത് മമ്മൂട്ടി, വീട്ടില്‍ നിന്ന് മീന്‍കറി കൊണ്ടുവന്ന് കൊടുത്തതെല്ലാം ടിക്‌സ ഓര്‍ക്കുന്നുണ്ട്. അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മലയാളം സിനിമകളില്‍ ഒന്നായ 'ഒരേ കടല്‍' മമ്മൂട്ടി പറഞ്ഞിട്ടാണത്രെ കണ്ടത്.
മലയാളം സംസാരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ജയലോഗ് പറയുമ്പോഴെല്ലാം നല്ല കഷ്ടപ്പാടാണ്. എങ്കിലും ടിക്‌സക്ക് മലയാള സിനിമകളെ ഏറെ സ്‌നേഹമാണ്.


Click it and Unblock the Notifications











