സിനിമാക്കാര്‍ക്കും കുഞ്ഞാലി മരക്കാരായി മമ്മൂട്ടിയെ മതി... യോഗ്യന്‍ മമ്മൂട്ടി തന്നെ എന്ന് എംഎ നിഷാദ്

By Jince K Benny

താരരാജക്കന്മാരുടെ പേരില്‍ ആരാധകര്‍ മാത്രമല്ല സിനിമക്കാരും രണ്ട് പക്ഷത്തായിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ പേരിലാണ് ഇപ്പോള്‍ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി ആഗസ്റ്റ് സിനിമയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്.

ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ താരങ്ങളുടെ ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് സോഷ്യല്‍ മീഡിയ വഴി പോര് തുടങ്ങിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയേയും കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും പിന്തുണച്ച് ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

യോഗ്യന്‍ മമ്മൂട്ടി തന്നെ

യോഗ്യന്‍ മമ്മൂട്ടി തന്നെ

കുഞ്ഞാലി മരക്കാരാകാന്‍ യോഗ്യന്‍ മമ്മൂട്ടി തന്നെയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ എംഎ നിഷാദ്. തന്റെ ഫേസ്ബുക്കിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരേയും അണിയറ പ്രവര്‍ത്തകരേയും അഭിനന്ദിച്ച് പോസ്റ്റിട്ടത്.

മമ്മൂട്ടി നീതി പുലര്‍ത്തും

മമ്മൂട്ടി നീതി പുലര്‍ത്തും

ഇങ്ങനെയൊരു ഇതിഹാസ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്ദനം. എന്ന ആമുഖത്തോടെയാണ് എംഎ നിഷാദ് തന്റെ പോസ്റ്റ് ആരംഭിച്ചത്. മമ്മൂട്ടി ആ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്നും അദ്ദേഹ പറഞ്ഞു.

സന്തോഷ് ശിവന്‍ ഗംഭീരമാക്കും

സന്തോഷ് ശിവന്‍ ഗംഭീരമാക്കും

അതിമനോഹരമായ ദൃശ്യങ്ങളാല്‍ കുഞ്ഞാലി മരക്കാരുടെ ജീവിതം വെള്ളിത്തിരയില്‍ സന്തോഷ് ശിവന്‍ ഗംഭീരമാക്കുമെന്നാണ് തന്റെ വിശ്വാസം. ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ശ്രമിക്കുമെന്ന് കരുതാം. ടിപി രാജീവനില്‍ പൂര്‍ണ വിശ്വാസമെന്നും എംഎ നിഷാദ് കുറിക്കുന്നു.

കുരുപൊട്ടന്നവര്‍ ക്ഷമിക്കുക

കുരുപൊട്ടന്നവര്‍ ക്ഷമിക്കുക

കുഞ്ഞാലി മരക്കാര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍ മമ്മൂട്ടി തന്നെ. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറ്റ് അര്‍ത്ഥങ്ങള്‍ ചമച്ച് കുരുപൊട്ടുന്നവര്‍ ദയവായി ക്ഷമിക്കുക. മലയാളം കണ്ട ഏറ്റവും വലിയ മാസ് ഹിറ്റ് ആകട്ടെ ഈ ചിത്രമെന്നും എംഎ നിഷാദ് കുറിപ്പില്‍ കുറിക്കുന്നു.

മങ്ങാട്ടച്ഛനാകാം

മങ്ങാട്ടച്ഛനാകാം

കുഞ്ഞാലി മരക്കാരാകാന്‍ മമ്മൂട്ടിയാണ് യോഗ്യന്‍ എന്ന് പറയുന്നതിനൊപ്പം എന്‍ബി ഇട്ട് മറ്റൊന്നു കൂടെ എംഎ നിഷാദ് സൂചിപ്പിക്കുന്നുണ്ട്. 'മങ്ങാട്ടച്ഛനാകാന്‍ മറ്റ് പലര്‍ക്കും കഴിയും കേട്ടോ'. സാമൂതിയുടെ ബുദ്ധിമാനായ മന്ത്രിയായിരുന്നു മങ്ങാട്ടച്ഛന്‍.

സുരാജും മമ്മൂട്ടിക്കൊപ്പം

സുരാജും മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് സുരാജ് തന്റെ പിന്തുണ അറിയച്ചത്. ഇത് കിടുക്കം, തകര്‍ക്കും എന്ന അടിക്കുറിപ്പോടെയാണ് സുരാജ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ആകാംഷയോടെ ദുല്‍ഖര്‍

ആകാംഷയോടെ ദുല്‍ഖര്‍

കുഞ്ഞാലി മരക്കാരുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് തന്റെ ആകാംഷ ദുല്‍ഖര്‍ സല്‍മാനും പങ്കുവച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച ചിത്രത്തിന് ഔദ്യോഗിക സ്ഥിരീകരണവും ഷൂട്ടിംഗ് ഡേറ്റും പ്രഖ്യാപിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം.

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്. ചിത്രത്തിനായുള്ള റിസേര്‍ച്ച് ജോലികള്‍ ആരംഭിച്ചിട്ടേയുള്ളു. നാല് കുഞ്ഞാലി മരാക്കാരുമാരില്‍ ആരുടെ കഥയാകും ചിത്രം പറയുക എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റ്

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X