»   » മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

Posted By:
Subscribe to Filmibeat Malayalam


മമ്മൂട്ടിയുടെ കുറ്റാന്വേഷണ പരമ്പരനയിലെ ആദ്യ ചിത്രമായിരുന്നു 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറുപ്പ്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നുവത്രേ.

എന്‍ എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് പിന്നിലും. ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. സ്വര്‍ഗ്ഗ ചിത്രയുടെ ബാനറില്‍ കെ അപ്പച്ചനാണ് പുതിയ ചിത്രം ഒരുക്കുന്നത്. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളായിരുന്നു ഒരു സിബിഐ ഡയറിക്കുറുപ്പ് മുതല്‍ നേരറിയാന്‍ സിബിഐ വരെയുള്ള ചിത്രങ്ങളിലേത്.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിന് വേണ്ടി എഴുതിയിരുന്നതാണത്രേ. എന്നാല്‍ മോഹന്‍ലാല്‍ ഈ ചിത്രം നിരസിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

ഒരു സിബിഐ ഡയറിക്കുറുപ്പ് മുതല്‍ ചിത്രത്തിന്റെ പിന്നീട് ഉണ്ടായ മൂന്ന് ഭാഗങ്ങളിലും നിറഞ്ഞു നിന്ന നടനായിരുന്നു ജഗതി. പക്ഷേ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ജഗതി പകരം ആര് അഭിനയിക്കും എന്നത് ഒരു ചോദ്യ ചിഹ്നമാകുന്നു.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

2005ല്‍ പുറത്തിറങ്ങിയ നേരറിയാന്‍ സിബിഐയാണ് ഈ കുറ്റാന്വേഷണ പരമ്പരയിലെ അവസാന ചിത്രം. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗവുമായി കെ മധുവും സംഘവും വീണ്ടുമെത്തുന്നത്. അഞ്ചാം ഭാഗത്തിന് വേണ്ടി ഒരു പുത്തന്‍ ശൈലിയാകും തിരഞ്ഞെടുക്കുക.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

മമ്മൂട്ടിയുടെ കുറ്റാന്വേഷണ പരമ്പരയിലെ ആദ്യം ചിത്രം. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ ഒരുമിച്ച ഒരു സിബിഐ ഡയറിക്കുറുപ്പ് ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രവുമായി മാറി.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

ഒരു സിബിഐ ഡയറിക്കുറുപ്പ് സൂപ്പര്‍ ഹിറ്റായപ്പോള്‍ അടുത്ത വര്‍ഷം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തി. എന്നാല്‍ ചിത്രം ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമായിരുന്നു. ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ നേടിയിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം, ജഗതി ശ്രീകുമാര്‍, മുകേഷ്, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

സിബിഐ ഡയറിക്കുറുപ്പ്, ജാഗ്രത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തി. 1989 ല്‍ പുറത്തിറങ്ങിയ ജഗ്രതയ്ക്ക് ശേഷം 2004ലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാറിനുമൊപ്പം കലാഭവന്‍മണിയും ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അഭിനയിച്ചു. ഈശോ അലക്‌സ് എന്ന കഥാപാത്രത്തെയാണ് കലഭവന്‍ മണി അവതരിപ്പിച്ചത്. രണ്ട് ചിത്രത്തിന്റെ തുടക്കം മുതല്‍ നിന്ന അന്വേഷണ സംഘത്തിലെ പ്രധാനിയായ ജഗതി ചിത്രത്തിന്റെ അവസാന രംഗങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം എത്തുന്നു, പക്ഷേ ജഗതിയ്ക്ക് പകരം ആര്?

കുറ്റാന്വേഷണ ചലച്ചിത്ര പരമ്പരയുടെ നാലാം ഭാഗം. കഥയിലും രൂപത്തിലും കാലത്തിനൊപ്പം മാറ്റം വരുത്തിയായിരുന്നു നേരറിയാന്‍ സിബിഐ പുറത്തിറങ്ങിയത്. മമ്മൂട്ടി, മുകേഷ്,ജഗതി ശ്രീകുമാര്‍ എന്നിവര്‍ കൂടാതെ തിലകന്‍,സംവൃത, ഗോപിക, ജിഷ്ണു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ മറ്റ് മൂന്ന് ഭാഗങ്ങള്‍ പോലെ നേരറിയാന്‍ സിബിഐ കാര്യമായി വിജയിച്ചിരുന്നില്ല.

English summary
Mammootty, the big M of Mollywood, is all set to play his legendary character Sethurama Iyer once again. The actor has finally given a green signal to play the lead role in the 5th part of CBI series.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam