»   » പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ലൂസിഫറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ലൂസിഫറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിയ്ക്കുകയാണ് മുരളി ഗോപിയുടെ തിരക്കഥയില്‍, മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിനായി. 2017 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് കേട്ടത്.

ലൂസിഫര്‍ ഒരു സംഭവമായിരിയ്ക്കും എന്ന് പറയുന്നതിന്റെ കാരണം?

മലയാളി പ്രേക്ഷകര്‍ മാത്രമല്ല, സിനിമയ്ക്കകത്തെ താരരാജാക്കന്മാരും ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ എല്ലാ സഹാസ സഹകരണങ്ങളും ചിത്രത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്.

മമ്മൂട്ടിയും കാത്തിരിയ്ക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ഇറങ്ങുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന മലയാളി പ്രേക്ഷകരുടെ കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട്.

എല്ലാ പിന്തുണയും

മമ്മൂട്ടി മുരളി ഗോപിയെയും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും പ്രത്യേകം പ്രത്യേകം വിളിച്ച് അഭിനന്ദിയ്ക്കുകയും തന്റെ എല്ലാ പിന്തുണയും ടീമിന് നല്‍കുകയും ചെയ്തിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

വിവരങ്ങള്‍ അന്വേഷിക്കുന്നു

ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും മമ്മൂട്ടി വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടത്രെ. ഇപ്പോള്‍ തിരക്കഥാ രചന പൂര്‍ത്തിയാക്കി വരികയാണ്. മറ്റ് കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

മോഹന്‍ലാലിനോട്

മലയാള സിനിമയിലെ ഇന്നലകളിലെ പ്രതിഭാശാലികളായ നടന്‍ സുകുമാരന്റെയും മുരളി ഗോപിയുടെയും മക്കള്‍ക്കൊപ്പം കൈ കോര്‍ക്കുന്ന മോഹന്‍ലാലിനെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നുന്നു എന്ന് മമ്മൂട്ടി പറഞ്ഞു.

English summary
According to the sources, the Mohanlal project Lucifer, which is directed by Prithviraj and written by Murali Gopy, has really excited the megastar. Reportedly, Mammootty personally congratulated the team members and offered them his complete support.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam