twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

    By Rohini
    |

    പുറമെ സ്‌നേഹം കാണിക്കാന്‍ അറിയാത്ത ആളാണ് മമ്മൂട്ടി. അറിയാഞ്ഞിട്ടാണോ, കാണിക്കാത്തതാണോ എന്ന് മാത്രം അറിയില്ല. കവിയൂര്‍ പൊന്നമ്മ പറഞ്ഞത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ പാവത്തിന് അറിയില്ല എന്നാണ്.

    എല്ലാവരോടെയും മുന്നില്‍ പരുക്കന്‍ സ്വഭാവമാണ് മമ്മൂട്ടിയ്ക്ക്. എന്നാല്‍ ആരും കാണാതെ സ്‌നേഹിയ്ക്കും. അന്തരിച്ച നടി കല്‍പനയെയും പലരുടെ മുമ്പില്‍ വച്ചും മമ്മൂട്ടി വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരും കാണാതെ അഭിനന്ദിച്ചിട്ടുമുണ്ട്. ഒരു അനുഭവകഥ... തുടര്‍ന്ന് വായിക്കൂ...

    കടപ്പാട്: മെട്രോ മാറ്റിനി

    നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്

    കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

    നമ്പര്‍ വണ്‍ സ്‌നേഹ തീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. ബ്രേക്കിന് തൊട്ടുമുമ്പ് മമ്മൂട്ടി പള്ളിയില്‍ പോയി നിസ്‌കരിച്ചിട്ടു വന്നു.

    സമയം ചോദിച്ചപ്പോള്‍

    കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

    മമ്മൂട്ടി വരുന്നത് കണ്ടപ്പോള്‍ കല്‍പന ചോദിച്ചു ' മമ്മൂക്ക സമയമെത്രയായി?'. ബ്രേക്ക് പറയാന്‍ സമയമായോ എന്നറിയാന്‍ വേണ്ടിയായിരുന്നു കല്‍പന ചോദിച്ചത്. ഉടനെ വന്നു മമ്മൂട്ടിയുടെ മറുപടി 'നൂറ് രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി കെട്ടണം. നിങ്ങള്‍ക്ക് സമയം പറഞ്ഞു തരാനല്ല ഞാന്‍ വാച്ച് കെട്ടിയിരിക്കുന്നത്' എന്ന് പറഞ്ഞ് മമ്മൂട്ടി അപ്പുറത്തേക്ക് പോയി.

    കല്‍പന ഒന്ന് ചിരിച്ചു

    കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

    കേട്ടു നിന്ന ലൈറ്റ് ബോയിസിനൊക്കെ കല്‍പനയോട് സഹതാപം തോന്നി. 'എന്തിനാ ചേച്ചി മമ്മൂട്ടി സാറിനോട് ചോദിച്ചത്. ഞങ്ങളുടെ കൈയ്യിലൊക്കെ വാച്ചുണ്ട്. സമയം ഒന്ന് നാല്‍പ്പത്'. കല്‍പന ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു. കാരണം അവരുടെ വീട്ടുലുള്ള ആണുങ്ങളും അങ്ങനെയായിരുന്നു. സ്‌നേഹം പുറത്തു കാണിക്കാന്‍ അറിയില്ല. എന്നാല്‍ ഉള്ളില്‍ സ്‌നേഹവും കരുതലുമുണ്ട്

    മമ്മൂട്ടി എന്ന മനുഷ്യ സ്‌നേഹി

    കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

    കുറച്ച് കഴിഞ്ഞപ്പോള്‍ കല്‍പന ഇരുന്ന ഇടത്തേക്ക് മമ്മൂട്ടി വന്നു. കല്‍പന എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ വേണ്ട എന്ന് പറഞ്ഞ്, അടുത്തൊരു ചെയര്‍ ഇട്ട് മമ്മൂട്ടി ഇരുന്നു. 'മണി രണ്ട് പതിനഞ്ച്, എന്തിനാ നേരത്തെ സമയം ചോദിച്ചത്' മനസ്സില്‍ പെട്ടന്ന് തോന്നിയ പരിഭവം മുഴുവന്‍ ഒറ്റവാക്കില്‍ അവസാനിച്ചു. അന്ന് കുറേ നേരം മമ്മൂട്ടി കല്‍പനയോട് സംസാരിച്ചു. വീട്ടുകാര്യങ്ങളും വിശേഷങ്ങളുമൊക്കെ. ഇതൊന്നും ആരും കണ്ടില്ല. ആരെയും കാണിക്കാന്‍ വേണ്ടി മമ്മൂട്ടി ഒന്നും ചെയ്യാറില്ല

    സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍

    കല്‍പനയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദിച്ചത് മമ്മൂട്ടി, വേദനിപ്പിച്ച അനുഭവം

    കല്‍പനയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ ആദ്യം വിളിച്ച് അഭിനന്ദിച്ചത് മമ്മൂട്ടിയായിരുന്നു. ചാനലുകാര്‍ക്ക് വിഷയം കിട്ടുന്നതിന് മുമ്പേ അദ്ദേഹം അറിഞ്ഞിരുന്നു. നന്ദി പറഞ്ഞ് കല്‍പനയും തിരിച്ചൊരു മെസേജ് അയച്ചു.

    English summary
    Mammootty is the first one who wished Kalpana when she got National award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X