»   » നിങ്ങളറിഞ്ഞോ, ആ ആഗ്രഹം സഫലമാകുന്നു, മമ്മൂട്ടി സിനിമ സംവിധാന രംഗത്തേക്ക്!

നിങ്ങളറിഞ്ഞോ, ആ ആഗ്രഹം സഫലമാകുന്നു, മമ്മൂട്ടി സിനിമ സംവിധാന രംഗത്തേക്ക്!

By: Sanviya
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടി സംവിധാന രംഗത്തേക്ക്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. പല പ്രാവശ്യം ഇക്കാര്യം മമ്മൂട്ടി തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ അതിനുള്ള സാഹചര്യം ഒത്തുവരാത്തതായിരുന്നു കാരണം.

Read Also: ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല, ദിലീപിന്റെ ആഗ്രഹം ഇതൊന്നുമായിരുന്നില്ല, കാവ്യയില്‍ തോന്നിയ ആകര്‍ഷണം

ഇപ്പോള്‍ തന്റെ ഏറ്റവും വലിയ ആഗ്രഹമായ സംവിധാന സംരഭത്തിലുള്ള തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന് വേണ്ടിയുള്ള പണികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...

ഡിസംബര്‍ അവസാനം

അടുത്ത വര്‍ഷം ഡിസംബര്‍ അവസാനത്തോടെ സിനിമ ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

മമ്മൂട്ടിയുടെ സ്വപ്‌നം

തന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഒരു സിനിമ ചെയ്യുക എന്നത്. മമ്മൂട്ടി മുമ്പ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

പുത്തന്‍ പണത്തിനൊപ്പം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. അതിനിടെയാണ് മമ്മൂട്ടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ദ ഗ്രേറ്റ് ഫാദര്‍

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ജനുവരിയിലാണ് റിലീസ്.

English summary
Mammootty is going to direct movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam