മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് എന്‍ട്രി! മുംബൈയിലെ മാമാങ്കം പ്രമോഷനിലേക്ക് താരമെത്തിയത് ഇങ്ങനെ! വീഡിയോ

മമ്മൂട്ടിയുടെ മാമാങ്കം കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായും സിനിമ എത്തുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വേണു കുന്നപ്പിള്ളിയാണ്. ചരിത്ര സിനിമയുമായി മമ്മൂട്ടി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും പ്രതീക്ഷയിലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതലിങ്ങോട്ടുള്ള വിവരങ്ങള്‍ എത്തിയപ്പോള്‍ ആരാധകരുടെ ആവേശം വര്‍ധിക്കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചില വിവാദങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും ആരാധകര്‍ ഗൗനിച്ചിരുന്നില്ല.

വേറിട്ട സിനിമകളുമായാണ് മമ്മൂട്ടി മുന്നേറുന്നത്. അദ്ദേഹത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരിക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ചരിത്ര സിനിമകളിലൂടെ നേരത്തെയും മെഗാസ്റ്റാര്‍ വിസ്മയിപ്പിച്ചിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ തന്‍റെ കഥാപാത്രത്തിന് പേരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചാവേറായാണ് അദ്ദേഹം എത്തുന്നത്. മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ മമ്മൂട്ടി എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയായാണ് സ്‌ത്രൈണ ഭാവത്തിലുള്ള ഫോട്ടോയും പുറത്തുവിട്ടത്. മാമാങ്കത്തിന്‍രെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ സ്‌റ്റൈലിഷ് എന്‍ട്രിയുടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്‌റ്റൈലിഷ് എന്‍ട്രി

സ്‌റ്റൈലിഷ് എന്‍ട്രി

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി നിറഞ്ഞുനില്‍ക്കാറുണ്ട് മമ്മൂട്ടി. ലുക്കിലൂടെ അമ്പരപ്പിക്കാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ബോളിവുഡ് താരങ്ങളെ വെല്ലുന്ന തരത്തിലുള്ള ലുക്കുമായാണ് അദ്ദേഹം മാമാങ്കം പ്രമോഷനായി മുംബൈയിലേക്ക് എത്തിയത്. ഡാര്‍ക് ബ്ലൂ ഷര്‍ട്ടും കൂളിങ് ഗ്ലാസുമണിഞ്ഞായിരുന്നു അദ്ദേഹം എത്തിയത്. തന്നെ കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരെ നിരാശപ്പെടുത്താതെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്താണ് അദ്ദേഹം വേദിയിലേക്ക് പോയത്.

പ്രമോഷനില്‍ സജീവം

പ്രമോഷനില്‍ സജീവം

മാമാങ്കത്തിന്റെ പ്രമോഷനില്‍ മമ്മൂട്ടി സജീവമായി പങ്കെടുക്കുന്നുണ്ട്. ചെന്നൈയില്‍ വെച്ചായിരുന്നു ആദ്യത്തെ പരിപാടി. തമിഴ് സംസാരിക്കാനറിയില്ലെന്ന് പറഞ്ഞെങ്കിലും സ്ഫുടമായി സംസാരിച്ച് ഞെട്ടിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയായാണ് ഹൈദരാബാദിലേക്ക് എത്തിയത്. അല്ലു അരവിന്ദാണ് ചിത്രം തെലുങ്കിലേക്ക് എത്തിക്കുന്നത്. മമ്മൂട്ടിയെ മുന്‍പൊരു സിനിമയിലേക്ക് വില്ലനായി ക്ഷണിച്ചതിനിടയിലെ അനുഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് മമ്മൂട്ടി മുംബൈയിലേക്ക് എത്തിയത്.

വന്‍താരനിര

വന്‍താരനിര

ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാമാങ്കം മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു നേരത്തെ പുറത്തുവന്നത്. മമ്മൂട്ടിയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവരവരുടെ കഥാപാത്രത്തെ ഓരോ താരവും അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. ഉണ്ണി മുകുന്ദനെക്കൂടാതെ സുദേവ് നായര്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

ദുല്‍ഖറിന്  വെല്ലുവിളി

ദുല്‍ഖറിന് വെല്ലുവിളി

മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്ത് വരുമ്പോഴെല്ലാം ദുല്‍ഖറുമായുള്ള താരതമ്യപ്പെടുത്തലുകളും നടത്താറുണ്ട്. ഇത്തവണയും ആ പതിവ് ആവര്‍ത്തിച്ചിരുന്നു. വാപ്പച്ചി ശരിക്കും മകന് വെല്ലുവിളിയായി മാറുമോയെന്ന തരത്തിലുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഫോട്ടോയും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി എത്തിയിരുന്നു. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X