»   » മലയാളത്തിലെ അപകടകാരി മമ്മൂട്ടി ?

മലയാളത്തിലെ അപകടകാരി മമ്മൂട്ടി ?

Posted By:
Subscribe to Filmibeat Malayalam

മലയാളചലച്ചിത്രലോകത്തെ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയാരാണ്?. മമ്മൂട്ടിയാണെന്നാണ് പ്രമുഖ ആന്റി വൈറസ് സോഫ്റ്റ്വേര്‍ നിര്‍മ്മാതാക്കളായ മക്അഫി പറയുന്നത്. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന മലയാളി താരമാണ് മമ്മൂട്ടി അതുതന്നെയാണ് അദ്ദേഹത്തിന്റെ പേരില്‍ വൈറസുകള്‍ ഏറെ പ്രചരിക്കാന്‍ കാരണമാകുന്നത്.

ദി മോസ്റ്റ് ഡെയ്ഞ്ചറസ് സെലിബ്രിറ്റി എന്ന പേരില്‍ പുറത്തുവിട്ട പട്ടികയിലാണ് മലയാളത്തിലെ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റി മമ്മൂട്ടിയാണ് മക്അഫി പറയുന്നത്.

Mammootty

രണ്ടാം സ്ഥാനത്ത് മറ്റാരുമല്ല മലയാളികളുടെ സ്വന്തം ലാലേട്ടന്‍ തന്നെയാണ്. മമ്മൂട്ടി, ലാല്‍ എന്നിവരുടെ പേരുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകടകാരികളായ വെബ്‌സൈറ്റുകളിലേയ്ക്ക് ഉപയോക്താക്കളെ വഴിതിരിച്ചുവിടുന്ന അനേകം ലിങ്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയില്‍ മിക്കവയും വ്യക്തി വിവരങ്ങളുടെയും പാസ് വേര്‍ഡുകളുടെയും മറ്റും സ്വകാര്യത നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂപ്പര്‍താരങ്ങള്‍ക്കുപുറമേ യുവതാരങ്ങളായ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ പേരുകളിലും ഇന്റര്‍നെറ്റില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. സെലിബ്രിറ്റികളെ തിരഞ്ഞ് അപകടങ്ങള്‍ വരുന്നത് ഒഴിവാക്കാനായി സൗജന്യ ഡൗണ്‍ലോഡുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും മകഅഫി അധികൃതര്‍ പറയുന്നു.

മലയാളത്തിലെന്നപോലെ തമിഴ്, ഹിന്ദി പോലുള്ള സിനിമാ മേഖലകളിലെയും മുന്‍നിര താരങ്ങളുടെ പേരുകളില്‍ വൈറസുകളും മാല്‍വേറുകളും പ്രചരിക്കുന്നുണ്ടെന്ന് താരങ്ങളുടെ പേരുകളുല്‍പ്പെടെയുള്ള പട്ടികയുമായി മകഅഫി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
Actor Mammootty has been named the 'Most Dangerous Celebrity' of Malayalam film industry, according to a study by McAfee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam