»   » മമ്മൂട്ടി മുടിയനായ പുത്രന്‍

മമ്മൂട്ടി മുടിയനായ പുത്രന്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
പരാജയങ്ങള്‍ ഏറ്റുവാങ്ങുന്നതിന്റെ പേരില്‍ മമ്മൂട്ടിയെ മലയാള സിനിമയുടെ മുടിയാനായ പുത്രനെന്ന് പറയാന്‍ ആരും ധൈര്യപ്പെടില്ലെന്നുറപ്പാണ്. സിനിമയില്‍ ഇക്കാലമത്രയും നേടിയെടുത്ത പ്രശസ്തിയും ധനവുമെല്ലാം കളഞ്ഞുകുളിയ്ക്കുന്നവനൊന്നുമല്ല ഈ നടന്‍. ഇവിടെ പറഞ്ഞുവരുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തിന്റെ പേര് മുടിയനായ പുത്രന്‍.

നവാഗതപ്രതിഭകളെ കണ്ടെത്താനും ഉയര്‍ത്തിക്കൊണ്ടുവരാനും എക്കാലത്തും ശ്രമിച്ചയാളാണ് മമ്മൂട്ടി. മോളിവുഡിലെ ഇന്നത്തെ പല പ്രമുഖ സംവിധായകരും മമ്മൂട്ടി സിനിമകളിലൂടെയാണ് ഹരിശ്രീ കുറിച്ചവരാണ്. അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്. ഹിറ്റ് മേക്കേഴ്‌സായ ഷാഫിയ്ക്കും അന്‍വര്‍ റഷീദിനും ലാലിനുമൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ജി മാര്‍ത്താണ്ഡനാണ് മമ്മൂട്ടി സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാറുന്നത്. അനൂപ് കണ്ണന്‍ (ജവാന്‍ ഓഫ് വെള്ളിമല), ബാല്യകാല സഖി (പ്രമോദ് പയ്യന്നൂര്‍) എന്നീ നവാഗത സംവിധായരുടെ സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും മാര്‍ത്താണ്ഡന്റെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുക.

മുടിയനായ പുത്രനെന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലാണ്. അച്ചപ്പു ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ ആലപ്പുഴ നിര്‍മിയ്ക്കുന്ന മുടിയനായ പുത്രന്റെ ചിത്രീകരണം അടുത്തവര്‍ഷമാദ്യം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. എന്തായാലും മുടിയനായ പുത്രനെന്ന പേര് അറംപറ്റില്ലെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
G. Maarthandan will become an independent director with the new movie Mudiyanaya Puthran with Mammootty which will be scripted by Benny P Nayarambalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam