»   » മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് തമന്ന, മെഗാസ്റ്റാര്‍ കേള്‍ക്കുന്നുണ്ടേല്‍ ഉത്തരം പറയൂ..

മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് തമന്ന, മെഗാസ്റ്റാര്‍ കേള്‍ക്കുന്നുണ്ടേല്‍ ഉത്തരം പറയൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിന് ശേഷം തമന്ന ഭട്ടിയയുടെ താരമൂല്യം 'എങ്കയോ പോയിട്ടേ' എന്ന് വേണമെങ്കില്‍ പറയാം. തമിഴിലും തെലുങ്കിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുകയാണ് ഇപ്പോള്‍ താരം.

അന്ന് സുല്‍ഫത്ത് മമ്മൂട്ടിയെ ഒരുപാട് വഴക്കുപറഞ്ഞു, മമ്മൂട്ടിയുടെ ഭാര്യയെ കുറിച്ച് മണിയന്‍പിള്ള രാജു

ഏഷ്യനെറ്റിന്റെ 19 ആം ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തമന്ന കേരളത്തിലും എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കവെ മലയാള സിനിമയെ കുറിച്ചും മലയാളത്തില്‍ തനിക്കിഷ്ടപ്പെട്ട താരങ്ങളെ കുറച്ചും തമന്ന ചിലത് പറഞ്ഞു

ഇഷ്ട നടന്‍ മമ്മൂട്ടി

മലയാളത്തിലെ ഇഷ്ട നടനാരാണ് എന്ന് ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ തന്നെ തമന്ന പറഞ്ഞു, 'അത് മമ്മൂട്ടി സര്‍' ആണ് എന്ന്. എന്തുകൊണ്ടാണ് മമ്മൂട്ടിയെ ഇഷ്ടം എന്ന കാര്യവും നടി വെളിപ്പെടുത്തി...

എന്തുകൊണ്ട് മമ്മൂട്ടി, ആ ചോദ്യം

ഈ പ്രായത്തിലും മമ്മൂട്ടി സര്‍ യുവാക്കളുടെ ആകര്‍ഷണവും സ്റ്റൈലുമാണ്. എങ്ങനെ അതിനിപ്പോഴും സാധിയ്ക്കുന്നു എന്നെനിക്ക് അദ്ദേഹത്തോട് ചോദിക്കണം എന്നുണ്ട്.. അക്കാര്യത്തില്‍ മമ്മൂട്ടി സര്‍ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നാണ് തമന്ന പറഞ്ഞത്..

യുവതാരങ്ങള്‍

മലയാളത്തില്‍ ഇഷ്ടപ്പെട്ട യുവതാരങ്ങളെ കുറിച്ചും തമന്ന സംസാരിക്കാറുണ്ടായി. ദുല്‍ഖര്‍ സല്‍മാനെയും നിവിന്‍ പോളിയെയുമാണത്രെ തമന്നയ്ക്ക് മലയാളത്തില്‍ ഏറെ ഇഷ്ടമുള്ള മറ്റ് രണ്ട് യുവതാരങ്ങള്‍.

എപ്പോള്‍ മലയാളത്തിലേക്ക്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഏറെ താത്പര്യമുണ്ടെന്നും നടി പറഞ്ഞു. മലയാള സിനിമ എനിക്ക് വളരെ അധികം ഇഷ്ടമാണ്. അധികം വൈകാതെ ഇവിടെ ഒരു അവസരം ലഭിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്- തമന്ന പറഞ്ഞു...

English summary
One of the leading actresses of the South Indian film industry, Tamannaah Bhatia was in Kerala recently for an award night. While interacting with a media person, she was quizzed about her favourite actor in Mollywood. The actress instantly replied Mammootty’s name. The pretty actress found it amazing on how Mammootty is able to able to reach out to a younger audience, even after being in the industry for so many years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam