മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
കവിയൂര്‍ പൊന്നമ്മയെ കുറിച്ച് ചോദിച്ചാല്‍ മോഹന്‍ലാലിന്റെ അമ്മ വേഷം എന്നാണ് മലയാളി സിനിമ പ്രേമികള്‍ ആദ്യം പറയുന്നത്. മമ്മൂട്ടിയോട് അധികം അടുപ്പമൊന്നുമില്ലെന്നും പറയും. എന്നാല്‍ അത് വെറും പറച്ചില്‍ മാത്രമാണെന്ന് അറിയുക.
എനിക്ക് രണ്ട് പേരും ഒരു പോലെയാണെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. മമ്മൂട്ടിയ്ക്കും കവിയൂര്‍ പൊന്നമ്മയോട് വലിയ സ്‌നേഹമാണ്. പക്ഷെ ആ സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ അറിയില്ല എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. മോഹന്‍ലാലിന് മുന്നേ മമ്മൂട്ടിയാണ് എന്റെ മകനായി ആദ്യം അഭിനയിച്ചതെന്നും നടി പറഞ്ഞു.

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിയ്ക്കുന്ന ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
ലാലിനോടാണ് സ്‌നേഹം എന്ന് മമ്മൂട്ടി പരാതിപ്പെട്ടു എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോള്‍ ഹയ്യോ അങ്ങനെ ഒന്നില്ല എന്നായിരുന്നു മലയാളത്തിന്റെ അമ്മയുടെ മറുപടി. എനിക്കങ്ങനെ വ്യത്യാസങ്ങളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
മോഹന്‍ലാലിനെക്കാള്‍ മുമ്പ് മമ്മൂട്ടിയാണ് തന്റെ മകനായി ആദ്യം അഭിനയിച്ചതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു. മമ്മൂസ് എന്നാണ് കവിയൂര്‍ പൊന്നമ്മ നടനെ വിളിയ്ക്കുന്നത്

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
പല്ലാവൂര്‍ ദേവനാരാമന്റെ സെറ്റില്‍ ഏതോ ഒരു വണ്ടി വന്നു. മമ്മൂസ് വന്നിട്ട് കാറില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് കാറില്‍ കയറ്റി ഒറ്റപ്പാലം മുഴുവന്‍ കറങ്ങിയിട്ട് തിരിച്ച് സെറ്റില്‍ കൊണ്ടിവിട്ടു- കവിയൂര്‍ പൊന്നമ്മ പറയുന്നു.

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
സത്യനെ പോലെയാണ് മമ്മൂട്ടി. വലിയ സ്‌നേഹമാണ്. പക്ഷെ അത് പ്രകടിപ്പിക്കാന്‍ അറിയില്ല. സ്‌നേഹം പ്രകടിപ്പിക്കണ്ടേ? എനിക്ക് മനസ്സ് മുഴുവന്‍ സ്‌നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? പക്ഷെ ശുദ്ധനാണ്. അറിയാഞ്ഞിട്ടാണ് പാവത്തിന് - നടി പറയുന്നു

മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
മമ്മൂസേ ഇടയ്‌ക്കൊക്കെ ഇത്തിരി സ്‌നേഹം പ്രകടിപ്പിയ്ക്ക് എന്ന് പറയുമ്പോള്‍ നിങ്ങള്‍ മിണ്ടാതിരിക്ക് എന്നാണത്രെ മെഗാസ്റ്റാറിന്റെ പ്രതികരണം
മമ്മൂട്ടിയാണ് എന്റെ ആദ്യത്തെ മകന്‍, മോഹന്‍ലാല്‍ അല്ല: കവിയൂര്‍ പൊന്നമ്മ
മമ്മൂട്ടിയെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറയുന്ന, ഇപ്പോള്‍ ഫേസ്ബുക്കില്‍ ഒഴുകി നടക്കുന്ന അഭിമുഖത്തിന്റെ വീഡിയോ കാണൂ

Click it and Unblock the Notifications