മമ്മൂട്ടി എന്റെ ഭാഗ്യം: അജയ് വാസുദേവന്‍
മലയാളത്തില്‍ നവാഗത സംവിധായകര്‍ക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന നടനാണ് മമ്മൂട്ടി. നവാഗതര്‍ക്ക് അവസരം നല്‍കി തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിലും മമ്മൂട്ടി എന്ന മെഗാസ്റ്റാറിന് വിഷമമില്ല.
അതേ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, സിനിമയില്‍ നിന്ന് നേടേണ്ടതെല്ലാം ഞാന്‍ നേടി, ഇനി എന്നെ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാനുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നാണ്. അതുപോലെ തന്നെ എല്ലാ സഹകരണത്തോടു കൂടിയും അദ്ദേഹം നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കും. വിജയവും പരാജയവും രണ്ടാമത്തെ കാര്യമാണ്.

അത്തരത്തില്‍ ഒടുവില്‍ റിലീസായ ചിത്രമാണ് 'രാജാധിരാജ'. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സിനെ രസിപ്പിക്കുന്ന തരത്തിലുള്ള റിവ്യുകള്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംവിധായകനെന്ന നിലയില്‍ അജയ് വാസുദേസന്റെ വിജയം തന്നെയാണ് ചിത്രം.
സ്‌കൂള്‍ പഠന കാലം മുതല്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് അജയ്. അദ്ദേഹത്തെ വച്ച് ഒരു സിനിമയെടുത്തപ്പോള്‍ പൊട്ടിയില്ല. മമ്മൂട്ടി തന്റെ ഭാഗ്യമാണെന്ന് ഒരു അഭിമുഖത്തില്‍ അജയ് വാസുദേവന്‍ പറഞ്ഞു. മമ്മൂട്ടി മുഖ്യവേഷത്തിലെത്തിയ ഒത്തിരി ചിത്രങ്ങളില്‍ അജയ് അസ്റ്റിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications











