ആ വാര്‍ത്ത വ്യാജം, തനി ഒരുവനില്‍ അരവിന്ദ് സ്വാമിയ്ക്ക് പകരം വില്ലനായി മമ്മൂട്ടിയില്ല!!

പേരന്‍പ് എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുരയാണ് മമ്മൂട്ടി. അതോടെ പല പുതിയ തമിഴ് ചിത്രങ്ങളിലും മമ്മൂട്ടിയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ മലയാളത്തിന് പുറമെ മറ്റൊരു ഭാഷയില്‍ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ മമ്മൂട്ടി ഇവിടത്തതിനേക്കാള്‍ സെലക്ടീവായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

2015 ല്‍ സൂപ്പര്‍ ഹിറ്റ് വിജയമായ തനി ഒരുവന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവുന്നു എന്ന വാര്‍ത്തയും പ്രചരിച്ചു. ജയന്‍ രവിയെ നായകനാക്കി ജ്യേഷ്ഠന്‍ മോഹന്‍ രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനെക്കാള്‍ കൈയ്യടി നേടിയത് വില്ലന്‍ അരവിന്ദ് സ്വാമിയാണ്.

mammootty

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അരവിന്ദ് സ്വാമിയുടെ മടങ്ങിവരവ് അടയാളപ്പെടുത്തിയ ചിത്രമാണ് തനി ഒരുവന്‍. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കേട്ടതോടെ മമ്മൂട്ടി അരവിന്ദ് സ്വാമിക്ക് പകരം വില്ലനായി എത്തുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിയ്ക്കുന്നു. എന്നാല്‍ അത് തീര്‍ത്തും വ്യാജവാര്‍ത്തയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം.

നിലവില്‍ തനിയൊരുവന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് മോഹന്‍ രാജ. മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X