'മമ്മൂട്ടിയ്ക്ക് ശുദ്ധമനസ്സാണ്, പക്ഷെ സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല'
'എന്നെ ഇഷ്ടപ്പെടാത്തവരെ കുറിച്ചോര്‍ക്കാന്‍ എനിക്ക് സമയമില്ല. കാരണം ഇഷ്ടപ്പെടുന്നവരുടെ ലോകത്ത് ഞാന്‍ തിരക്കിലാണെന്ന് ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. പൊതുവെ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത നടനാണ് മമ്മൂട്ടി. പക്ഷെ വെള്ളിത്തിരയില്‍ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കാന്‍ എന്നും ശ്രമിക്കാറുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മമ ആദ്യകാല നടന്‍ സത്യനെയും മമ്മൂട്ടിയെയും തമ്മില്‍ താരതമ്യം ചെയ്തു. രണ്ടു പേര്‍ക്കും ശുദ്ധമായ ഒരു മനസ്സുണ്ട്. എല്ലാവരോടും സ്‌നേഹവും. പക്ഷെ ആ സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ അറിയില്ലെന്ന് അമ്മ നടി പറഞ്ഞു.

മോഹന്‍ലാലിനൊപ്പം ധാാളം സിനിമയില്‍ അമ്മ വേഷത്തിലെത്തിയ കവിയൂര്‍ പൊന്നമ്മ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. കവിയൂര്‍ പൊന്നമ്മയ്ക്ക ഏറെ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലാണെന്നും പറഞ്ഞിറക്കിയവരുണ്ട്.
എന്നാല്‍ തനിക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഒരുപോലെയാണെന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു. മമ്മൂട്ടിയുടെ മനസ്സു നിറയെ സ്‌നേഹമുണ്ടെന്നും പക്ഷെ അദ്ദേഹം അത് പ്രകടിപ്പിക്കാറില്ലെന്നുമാണ് നടനെ അടുത്തറിയുന്ന നടിമാരിലൊരാളായ കവിയൂര്‍ പൊന്നമ്മ പറുന്നത്.


Click it and Unblock the Notifications