»   » പുള്ളിക്കാരന്റെ പാത പിന്തുടരുകയാണോ? മമ്മൂട്ടിയുടെ സിനിമയുടെ പേര് പിന്നെയും മാറ്റി, പുതിയ പേര് ഇങ്ങനെ

പുള്ളിക്കാരന്റെ പാത പിന്തുടരുകയാണോ? മമ്മൂട്ടിയുടെ സിനിമയുടെ പേര് പിന്നെയും മാറ്റി, പുതിയ പേര് ഇങ്ങനെ

Posted By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലായിരുന്നു. മമ്മൂട്ടി ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു സിനിമ. എന്നാല്‍ അണിയറിയില്‍ മമ്മൂക്കയുടെ മാസ് ത്രില്ലര്‍ സിനിമകള്‍ ഒരുങ്ങുകയാണ്.

തമിഴ് സുന്ദരിയാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് ആന്‍ഡ്രിയ! ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ...

അതിനിടെ എഴുത്തുക്കാരനായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലും നായകനായി അഭിനയിക്കുന്നത് മമ്മൂട്ടി തന്നെയാണ്. കോഴിതങ്കച്ചന്‍ എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ പേര് മാറ്റിയിരിക്കുകയാണെന്നാണ് പറയുന്നത്. ഒരു കുട്ടനാടാന്‍ ബ്ലോഗ് എന്നാണ് സിനിമയുടെ പുതിയ പേര്.

കോഴിതങ്കച്ചന്‍

തിരക്കഥകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും മമ്മൂട്ടിയായിരുന്നു നായകനാവുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടിരുന്നതെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സിനിമയുടെ പേര് മാറ്റിയെന്നാണ് സംവിധായകന്‍ പറയുന്നത്.

ഒരു കുട്ടനാടാന്‍ ബ്ലോഗ്

സിനിമയ്ക്ക് ഒരു കുട്ടനാടാന്‍ ബ്ലോഗ് എന്നാണ് പുതിയ പേര് കൊടുത്തിരിക്കുന്നത്. എന്റെ ലക്ഷ്യം സിനിമ ഒരു നോവലിലെ കഥ പോലെ പറഞ്ഞ് കൊടുക്കുന്നതാണെന്നാണ് സംവിധായകന്‍ പറയുന്നത്.

മദ്ധ്യവയസ്‌കനായി മമ്മൂട്ടി

ചിത്രത്തില്‍ മമ്മൂട്ടി മദ്ധ്യവയ്‌സകനായ ആളുടെ വേഷത്തിലായിരിക്കും അഭിനയിക്കുന്നത്. ആ നാട്ടിലെ യുവാക്കള്‍ക്ക് മാതൃകയായിരിക്കു്ന്ന വല്ല്യേട്ടനെ പോലെയാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

നായികമാര്‍


ലക്ഷ്മി റായി, ദീപ്തി സതി, അനു സിത്താര എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത് ചിത്രത്തിലുള്ളത്. ഉണ്ണിമുകുന്ദന്‍ അസിസ്ന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ചിത്രീകരണം തുടങ്ങും

നിലവില്‍ മമ്മൂട്ടി മറ്റ് മൂന്ന് സിനിമകളുടെ തിരക്കുകളിലാണ്. അതിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

English summary
It was reported earlier that scriptwriter Sethu has roped in Mammootty for his directorial debut titled Kozhi Thankachan for an amorous character. However, the filmmaker now tells us that the team has changed the title and content of his upcoming venture titled Oru Kuttanadan Blog.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam