മമ്മൂട്ടിയ്ക്ക് ഇംഗ്ലീഷെന്നാല്‍ ഭയമോ
മലയാള സിനിയില്‍ നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്നവരില്‍ ഒരാളാണ് മമ്മൂട്ടി. ഇംഗ്ലീഷെന്നല്ല കേരളത്തിലെ തന്നെ ഭാഷാ ഭേദങ്ങളെ സിനിമയില്‍ മാറി മാറി പരീക്ഷിക്കുന്നതിലും മമ്മൂട്ടിയെ വെല്ലാന്‍ ഒരാളില്ല. എന്നിട്ടും ഒരു സംവിധായകന്‍ പറയുന്നു മ്മമൂട്ടിയിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന്.
സംവിധായകന്‍ സലാം ബാപ്പു പറഞ്ഞത് യഥാര്‍ത്ഥ ജീവിതത്തില്‍ മമ്മൂട്ടിയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നോ, ഭയമാണെന്നോ അല്ല. താന്‍ പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇംഗ്ലീഷറിയില്ല, അതുകൊണ്ട് തന്നെ ആ ഭാഷയെ ഭയവുമാണ്. സലാം ബാപ്പു വ്യക്തമാക്കി.

തന്റെ സിനിമയില്‍ മമ്മൂട്ടി സംസാരിക്കുന്നത് ഇംഗ്ലീഷാണെന്ന് പരക്കെ വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സലാം ബാപ്പു രംഗത്തെത്തിയത്. കടപ്പുറത്തുനിന്നും മത്സ്യം ലേലത്തിനെടുത്ത് വില്‍പന നടത്തുന്നയാളുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. നെതര്‍ലാന്റില്‍ നിന്നെന്നത്തുന്ന വിദേശി വനിതയുമായി ഈ കഥപാത്രം സൗഹൃദത്തിലാകുന്നു.
ഇംഗ്ലീഷറിയാത്ത കഥാനായകനും നായികയും തമ്മിലുള്ള രസകരമായ ബന്ധമാണ് പിന്നീട് സിനിമ. നെതര്‍ലാന്റുകാരിയായ നടി കരലിന്‍ ബെക്കാണ് ചിത്രത്തിലെ നായിക. കൊച്ചി സ്ലാങ്ങിലാണ് മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ ഒരുക്കിയിയിരിക്കുന്നത്.


Click it and Unblock the Notifications











