'ബിലാല്‍', മലയാള സിനിമയുടെ ആഘോഷമാകുമ്പോള്‍ ഒരാള്‍ മാത്രം മൗനത്തിലാണ്!!!
വെള്ളിയാഴ്ചയായിരുന്നു മലയാള സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന വാര്‍ത്ത സംവിധായകന്‍ അമല്‍ നീരദിന്റെ ഫേസ്ബുക്ക് പോജില്‍ പ്രത്യക്ഷപ്പെട്ടത്. അതിന് പിന്നാലെ മലായള സിനിമ ലോകവും സിനിമ പ്രേക്ഷകരും അതിനെ ഏറ്റെടുത്തു. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ബിഗ് ബിയുടെ രണ്ടാം വരവായിരുന്നു അമല്‍ പ്രഖ്യാപിച്ചത്. ബിലാല്‍ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തേക്കുറിച്ചുള്ള ആകാംഷകളും പ്രതീക്ഷകളും പങ്കുവക്കുന്ന നിരവധി പോസ്റ്റുകള്‍ താരങ്ങളുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഒന്നും സംസാരിക്കാത്ത ഒരാളുണ്ട്. മറ്റാരുമല്ല ബിലാലിന് ജീവന്‍ പകര്‍ന്ന മമ്മൂട്ടി തന്നെ. തന്റെ ഫേസ്ബുക്ക് പേജില്‍ താരം ഒടുവില്‍ പോസ്റ്റ് ചെയ്തത് ഐഎസ്എല്‍ മത്സരത്തിനിടെ പകര്‍ത്തിയ സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രമാണ്.
തന്റെ ഫേസ്ബുക്ക് പേജിലോ ട്വിറ്റര്‍ അക്കൊണ്ടിലോ ബിലാലിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഇക്കാര്യം മമ്മൂക്ക സ്ഥിരീകിരക്കുമെന്ന് തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications











