മലയാളികളുടെ ഏറ്റവും വലിയ അഭിമാനമാണ് മമ്മൂട്ടി: മോഹന്‍ലാല്‍
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേര് പറഞ്ഞ് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കുന്ന തല്ലുകൊള്ളിത്തരത്തിന് കൈയ്യും കണക്കുമില്ല. എന്നാല്‍ ഈ തല്ലുവാങ്ങാനും കൊടുക്കാനും പോകുന്ന ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ ഒന്ന് കണ്ണു തുറന്ന് നോക്കുക, മറ്റ് ഇന്‍സ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും മാതൃകാപരമായ സൗഹൃദമാണ് മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍.
ഈ വര്‍ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
തങ്ങളുടെ പേര് പറഞ്ഞ് ഇന്റസ്ട്രിയില്‍ മത്സരങ്ങളുണ്ടാകുമ്പോഴും, ഫാന്‍സ് അസോസിയേഷന്‍സ് തല്ലുകൂടുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് തങ്ങളുടെ സൗഹൃദത്തെ ബലപ്പെടുത്തുന്ന മമ്മൂട്ടിയും മോഹന്‍ലാലും യുവതലമുറയ്ക്ക് തന്നെ മാതൃകയാണ്.

മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനെയും താറടിച്ച് കാണിക്കുന്ന മോഹന്‍ലാല്‍ ഫാന്‍ ഒന്നിവിടെ ശ്രദ്ധിയ്ക്കുക. മോഹന്‍ലാല്‍ ഫാന്‍സ് മാത്രമല്ല, മമ്മൂട്ടി ഫാന്‍സും ഒന്ന് കണ്ണ് കൊടുക്കുന്നതുകൊണ്ട് വിരോധമില്ല..രണ്ടു കൂട്ടര്‍ക്കു വേണ്ടിയാണ്.
മോഹന്‍ലാലിന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കുക; 'മലയാളികളുടെ ഏറ്റവും വലിയ അഭിമാനമാണ് മമ്മൂട്ടി. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ അദ്ദേഹത്തിന്റെ കഴിവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നുമല്ലെന്ന് പറയേണ്ടിവരും' മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കഴിവുകളെയും കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകളാണിത്. ഇതില്‍പ്പരം ഫാന്‍സ് അസോസിയേഷനുകള്‍ക്ക് വേറെന്ത് വേണം...


Click it and Unblock the Notifications











