»   »  സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യം എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രായം 64 ല്‍ നില്‍ക്കുമ്പോഴും മമ്മൂട്ടിയ്ക്ക് 46 ന്റെ ചെറുപ്പമാണ് കാണുന്നത്. പ്രായം കൂടുന്തോറും സൗന്ദര്യം വയ്ക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മമ്മൂട്ടി.

സലിം കുമാര്‍ രാജി കത്ത് നല്‍കിയെന്ന് പറഞ്ഞതെന്തിന്? തന്റെ കൈയ്യില്‍ കിട്ടിയില്ലെന്ന് മമ്മൂട്ടി

ശരീര സൗന്ദര്യം കൊണ്ട് മാത്രമല്ല, മനസ്സിന്റെ സൗന്ദര്യം കൊണ്ടും മമ്മൂട്ടി തന്നെയാണ് സുന്ദരന്‍ എന്ന് സലിം കുമാര്‍ പറയുന്നു. സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണെന്നാണ് സലിം കുമാര്‍ പറയുന്നത്.

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്. അങ്ങനെ പറയാന്‍ കാരണമുണ്ടെന്നും സലിം കുമാര്‍ പറയുന്നു. അതിന് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ മതി.

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

മമ്മൂട്ടി ഒരു കുടുംബ നാഥനെയാണ് അവതരിപ്പിക്കുന്നത് എന്നിരിക്കട്ടെ, അദ്ദേഹമായിരിക്കും മാതൃകാ കുടുംബ നാഥന്‍. ആ കഥാപാത്രം കുടുംബത്തിനു വേണ്ടി ജീവിക്കും, മരിക്കും. ഓരോ സ്ത്രീയും കൊതിക്കും തന്റെ ഭര്‍ത്താവ് അതുപോലെയായിരുന്നുവെങ്കില്‍ എന്ന്. മാതൃകാ പുരുഷനാണ്. അതുകൊണ്ട് ധൈര്യമായി മമ്മൂട്ടിയുടെ പേര് സൗന്ദര്യത്തിന്റെ പര്യായമായി പറയാം.

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

മറ്റൊരു കാരണം വ്യക്തി ജീവിതത്തിലും മമ്മൂട്ടി കരടൊന്നും വീഴ്ത്തിയിട്ടില്ല എന്നതാണ്- സലീം കുമാര്‍ പറഞ്ഞു.

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

ട്രാക്കിലെ സൗന്ദര്യമാണ് പി ടി ഉഷ, എഴുത്തിലെ സൗന്ദര്യമാണ് എം ടി വാസുദേവന്‍ നായര്‍, രാഷ്ട്രീയത്തിലെ സൗന്ദര്യമാണ് വി എസ് അച്യുതാനന്ദന്‍. അതുപോലെ ബോളിവുഡ് താരം ഹൃത്വിക് റോഷനും സുന്ദരനാണ്. എന്നാല്‍ ഇടിക്കൂട്ടില്‍ മൈക്ക് ടൈസനൊപ്പം ഹൃതിക് റോഷന്‍ നിന്നാല്‍ സൗന്ദര്യം ടൈസനാണെന്നും സലീം കുമാര്‍ പറഞ്ഞു.

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

താനും സുന്ദരനാണെന്നും അതില്‍ താന്‍ അഹങ്കരിക്കുന്നുണ്ടെന്നും സലീം കുമാര്‍ പറഞ്ഞു. വെളുവെളെ ഇരിക്കുന്നതല്ല സൗന്ദര്യം. വെളുത്തിരിക്കുന്ന ഒരു സുന്ദരി പച്ചത്തെറി പറഞ്ഞാല്‍ അവളെ ആരെങ്കിലും സുന്ദരി എന്ന് വിളിക്കുമോ എന്ന് സലീം കുമാര്‍ ചോദിക്കുന്നു.

English summary
Mammootty is the most beautiful man says Salim Kumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam