»   » മമ്മൂട്ടിയെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് ബോളിവുഡ് കോസ്റ്റിയൂം ഡിസൈനര്‍

മമ്മൂട്ടിയെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് ബോളിവുഡ് കോസ്റ്റിയൂം ഡിസൈനര്‍

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് ബോളിവുഡ് കോസ്റ്റിയൂം ഡിസൈനറായ കരിഷ്മ ആചാര്യ. മമ്മൂട്ടിയെയും ഹുമ ഖുറേഷിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിയ്ക്കുന്നത് കരിഷ്മയാണ്. ബോളിവുഡില്‍ വിദ്യാ ബാലന്‍, സയിഫ് അലി ഖാന്‍, ഇല്യാന ഡിസൂസ തുടങ്ങി ഒത്തിരിപ്പേരെ ഒടുത്തൊരുക്കിയ ആളാണ് കരിഷ്മ ആചാര്യ.

മമ്മൂട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍, ഞാനെന്ത് തന്നെ പറഞ്ഞാലും, പറയുന്നതിലും എത്രയോ മുകളിലാണ് അദ്ദേഹം എന്ന് കരിഷ്മ പറയുന്നു. അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. മാസ്മരികമായ വിദ്യകള്‍ പ്രയോഗിക്കുന്ന പ്രകത്ഭനാണ് മമ്മൂട്ടിയെന്ന് പറയുമ്പോള്‍ കരിഷ്മയുടെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു.


 karishma-mammootty

അത്രയും വലിയൊരു മനുഷ്യന്‍ നമ്മള്‍ക്കൊപ്പമൊക്കെ വളരെ അടുപ്പത്തോടെ, സൗഹൃദത്തോടെ പെരുമാറുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി എന്നും കരിഷ്മ പറഞ്ഞു. ഒരുപാട് ചിന്തിയ്ക്കുന്ന, സാഹയിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആദ്യം എനിക്കൊരു ഭയമുണ്ടായിരുന്നു. പിന്നീട് സെറ്റിലെ എല്ലാവരുമായും അദ്ദേഹം നല്ല സൗഹൃദം സ്ഥാപിച്ചു. വളരെ ഊര്‍ജ്ജസ്വലതയുള്ള നടന്‍ എന്നാണ് കരിഷ്മ മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.


തന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ ചിത്രമാണ് വൈറ്റെന്നും കരിഷ്മ പറയുന്നു. ചിത്രത്തില്‍ വസ്ത്രാലങ്കാരത്തിന് ഏറെ പ്രധാന്യമുണ്ട്. ഒരു മധ്യവയസ്‌കനും 20 കാരിയും തമ്മിലുള്ള പ്രണയമാണ് ചിത്രം. ഭാഷ ഒരു പ്രശ്‌നമായിരുന്നെങ്കിലും എല്ലാത്തിനോടുമുള്ള ഇമോഷന്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. നല്ലൊരു യാത്രയായാണ് വൈറ്റ് എന്ന ചിത്രത്തെ കാണുന്നത്- കരിഷ്മ പറഞ്ഞു.

English summary
Mammootty is the most dashing actor I have worked with says White costume designer Karishma
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam