»   » മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് കരീന കപൂര്‍ പറയുന്നു

മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് കരീന കപൂര്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആരാധകര്‍ മലയാളത്തിലും തമിഴിലും മാത്രമല്ല, അങ്ങ് ബോളിവുഡിലും ഉണ്ട്. മമ്മൂട്ടിയുടെ അഭിനയവും സൗന്ദര്യവുമൊക്കെ കണ്ടിട്ടാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ് അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്നും ബലറാം വേഴ്‌സസ് താരദാസ് എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്നും ഒരു കഥ പാറി നടക്കുന്നുണ്ട്.

കത്രീന കൈഫിന്റെ കാര്യം അവിടെ നില്‍ക്കട്ടെ, ഇപ്പോള്‍ മറ്റൊരു ബോളിവുഡ് സുന്ദരി കൂടെ മമ്മൂട്ടിയുടെ സൗന്ദര്യത്തെയും കഴിവിനെയും പുകഴ്ത്തി രംഗത്തെത്തിയിരിയ്ക്കുകയാണ്. മറ്റാറുമല്ല കരീന കപൂര്‍.

mammootty-kareena-kapoor

മലയാളത്തില്‍ ഏറ്റവും സുന്ദരനായ നടനാണ് മമ്മൂട്ടിയെന്ന് കരീന പറയുന്നു. ഈ വയസ്സിലും ശരീരത്തിന്റെ ഫിറ്റ്‌നസ് ശ്രദ്ധിയ്ക്കുന്ന മെഗാസ്റ്റാറിനെയും നടി പുകഴ്ത്തി. ഇനിയിപ്പോള്‍ കരീനയും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിയ്ക്കുമോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

വൈറ്റ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി തിയേറ്ററിലെത്തുക. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയാണ് മറ്റൊരു റിലീസിങ് ചിത്രം. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Mammootty is the Most Handsome Actor : Kareena Kapoor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam