സിദ്ദിഖിന്റെ എല്ലാ സിനിമകളും കണ്ട ഒരേ ഒരു നടന്‍ മമ്മൂട്ടി!

By Aswathi

ഹിറ്റ്‌ലര്‍, ക്രോണിത് ബാച്ചിലര്‍ എന്നീ രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സിദ്ദിഖും മമ്മൂട്ടിയും വീണ്ടുമൊന്നിയ്ക്കുന്ന പുതിയ ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. സിനിമ്ക്ക് പുറത്തും പരസ്പരം ബഹുമാനിയ്ക്കുന്ന ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്ന് സിദ്ദിഖ് പറയുന്നു.

മമ്മൂട്ടി ഒരു സൂപ്പര്‍ സ്റ്റാറാണ്. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനാണ്. എന്തു ഉപദേശവും സഹായവും ചോദിക്കാന്‍ കഴിയുന്ന സഹോദരന്‍. ആ ബഹുമാനം എനിക്കെപ്പോഴുമുണ്ട്- സിദ്ദിഖ് പറയുന്നു.

siddique-mammootty

എന്റെ എല്ലാ സിനിമകളും കണ്ട ഒരു നടന്‍ ഉണ്ടാവില്ല. പക്ഷെ മമ്മൂട്ടി എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. വെറുതെ കാണുകയല്ല. കണ്ടിട്ട് വന്ന് സിദ്ദിഖിനോട് അതേ കുറിച്ചുള്ള അഭിപ്രായവും മമ്മൂട്ടി പറയാറുണ്ടത്രെ.

മമ്മൂട്ടിയും നയന്‍താരയും വീണ്ടുമൊന്നിയ്ക്കുന്ന ഭാസ്‌കര്‍ ദ റാസ്‌കലിന്റെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. നേരത്തെ രാപ്പകല്‍, തസ്‌കര വീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി നയന്‍താരയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X