മമ്മൂട്ടിക്കൊപ്പം നസ്രിയയും ഗ്രിഗറി ജേക്കബും! ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ ചിത്രം വൈറലാവുന്നു! കാണൂ!
ലുക്കിന്റെ കാര്യത്തില്‍ എല്ലാവരും എന്നും മമ്മൂട്ടിയെ പുകഴ്ത്താറുണ്ട്. 67 ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. കൃത്യമായ ഡയറ്റും വ്യായാമവുമൊക്കെ നിലനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്. കൈനിറയെ സിനിമകളുമായാണ് അദ്ദേഹത്തിന്റെ പോക്ക്. മലയാളത്തിന് പുറമേ തമിഴിലേക്കും തെലുങ്കിലേക്കുമൊക്കെ താരം തിരിച്ചെത്തിയതും അടുത്തിടെയാണ്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് നേരത്തെ തന്നെ മെഗാസ്റ്റാര്‍ തെളിയിച്ചിരുന്നു. വില്ലത്തരത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. പിന്നീട് സഹനടനിലേക്കും നായകനിലേക്കും ചുവട് മാറുകയായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ടയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്.
മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോയാണ് വൈറളലായിക്കൊണ്ടിരിക്കുന്നത്. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഗ്രിഗറി ജേക്കബാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ താരത്തിന്റെ ഭാഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. മലയാളത്തിന്റെ നടനവിസ്മയത്തിനൊപ്പമുള്ള സെല്‍ഫി ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലാണ് ഗ്രിഗറി മമ്മൂട്ടിയേയും നസ്രിയയേയും കണ്ടത്. നാളുകള്‍ക്ക് ശേഷം വീണ്ടും നസ്രിയയെ കാണാനായതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്.

ദുല്‍ഖര്‍ സല്‍മാനൊപ്പം എബിസിഡില്‍ കോര എന്ന കഥാപാത്രമായെത്തിയത് ഗ്രിഗറിയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ പുതിയ സിനിമയായ ഉണ്ടയിലും സുപ്രധാന കഥാപാത്രമായി ഗ്രിഗറി എത്തുന്നുണ്ട്. മുടി മുറിച്ച് ക്യൂട്ട് ലുക്കിലാണ് നസ്രിയ എത്തിയിട്ടുള്ളത്. കൂട്ടത്തിലെ ചുള്ളന്‍ മമ്മൂട്ടി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം.


Click it and Unblock the Notifications











