ജഗദീഷ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി
നടനായിരിക്കുമ്പോള്‍ തന്നെ കഥയും തിരക്കഥയുമെഴുതുന്നതില്‍ ജഗദീഷ് തത്പരനായിരുന്നു. ജഗദീഷ് പ്രധാന താരമായ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. ജഗദീഷ് തിരക്കഥയെഴുതിയ അധിപന്‍ പോലുള്ള ചിത്രങ്ങള്‍ ഹിറ്റുകളായി. ജഗദീഷ് കഥയെഴുതിയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പോലുള്ള ചിത്രങ്ങള്‍ വിജയം വരിച്ചു.
ഇനി ജഗദീഷ് തുനിയുന്നത് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയില്‍ കൈ വയ്ക്കുന്നതിനാനാണ്. സംവിധായകന്റെ മേലങ്കി കൂടി അണിയാനുള്ള ഒരുക്കങ്ങളിലാണ് ജഗദീഷ്. ജഗദീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്‍ മമ്മൂട്ടി നായകനാവും.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും ജഗദീഷാണ്. താനെഴുതിയ കഥ മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ തന്നെ വളരെ അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്ന് ജഗദീഷ് പറഞ്ഞു. തിരക്കഥയും സംഭാഷണവും എഴുതാന്‍ മറ്റൊരാളെ ഏല്പിക്കാമെന്നാണ് താനാദ്യം കരുതിയിരുന്നതെങ്കിലും അതുകൂടി താന്‍ തന്നെ ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ജഗദീഷ് വ്യക്തമാക്കി.
മുത്താരംകുന്ന് പിഒ ആണ് ജഗദീഷ് ആദ്യമായി കഥയെഴുതിയ ചിത്രം. അക്കരെ നിന്നൊരു മാരന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക തുടങ്ങിയ ചിത്രങ്ങളുടെയും കഥ ജഗദീഷിന്റേതായിരുന്നു. ഒരു മുത്തശ്ശിക്കഥ, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം, ഗാനമേള, അധിപന്‍ എന്നിവയാണ് ജഗദീഷ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രങ്ങള്‍. മണിവത്തൂരിലെ ആയിരംശിവരാത്രികള്‍ക്ക് ജഗദീഷ് സംഭാഷണങ്ങള്‍ മാത്രമായെഴുതി.


Click it and Unblock the Notifications