മമ്മൂട്ടി ജോണി ആന്റണിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുന്നു
താപ്പാനയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. 'ഡാന്‍സ് ഡാന്‍സ്!' മമ്മൂട്ടിയിലെ ഡാന്‍സിന്റെ കഴിവിന് പ്രാധാന്യം നല്‍കി ആദ്യം ഒരു ചിത്രമെടുത്തതും ജോണി ആന്റണി തന്നെയാണ്. തുറുപ്പു ഗുലാന്‍ എന്ന ചിത്രത്തിലെ മുഖ്യ ആകര്‍ഷണം മമ്മൂട്ടിയുടെ ഡാന്‍സായിരുന്നു.
മുന്‍ ചിത്രങ്ങളെ പോലെ കോമഡിയ്ക്ക് പ്രാധാന്യം നല്‍കി തന്നെയാണ് ജോണി ആന്റണി മമ്മൂട്ടിയെ വച്ച് ഡാന്‍സ് ഡാന്‍സ് ഒരുക്കുന്നത്. ദുബയിലെ ഒരു ഡാന്‍സ് ബാറില്‍ അംഗരക്ഷകന്റെ ജോലി ചെയ്യുന്ന ആളായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. പൂര്‍ണമായും ദുബയില്‍ത്തന്നെ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കുമിത്.

രാജേഷ് നായരാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ആനന്ദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും. നായികയെയോ മറ്റ് അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല.
പൊതുവെ ഗൗരവമേറിയ പൊലീസ്, വക്കീല്‍ വേഷങ്ങളിലും ആദര്‍ശധീരനായ കുടുംബനാഥന്‍ വേഷങ്ങളിലും അഭിനയിച്ചിരുന്ന മമ്മൂട്ടിയക്ക് കോമഡിയുടെ ട്രാക്കൊരുക്കിയത് ജോണി ആന്റണിയാണ്. തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിന് കിട്ടിയ സ്വീകാര്യത ഈ കൂട്ടുകെട്ടിനെ അടുത്ത ഒന്നിലേക്ക് പറഞ്ഞുവിട്ടു.
പക്ഷെ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തില്‍ വിജയം ആവര്‍ത്തിക്കാനായില്ല. തുടര്‍ന്നാണ് താപ്പാന എന്ന ചിത്രമൊരുക്കിയത്. എന്നാല്‍ താപ്പാനയ്ക്കും വലിയ ഒരു ഹിറ്റാകാന്‍ കഴിഞ്ഞില്ല. മൂന്ന് ചിത്രങ്ങളിലും മമ്മൂട്ടിയുടെ വേഷം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications











