»   » മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളില്‍ പുതിയ പരീക്ഷണവുമായി ഇറങ്ങുകയാണോ. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെന്‍സ് വാസു എന്ന ചിത്രത്തില്‍ ലാല്‍ ബെന്‍സ് വാസു എന്ന കഥാപാത്രമായി എത്തുന്നതായ വാര്‍ത്തകള്‍ നേരത്തെ വന്നതാണ്.

ഇപ്പോഴിതാ മമ്മൂട്ടിയും ആ വഴിയെ. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ തോപ്പില്‍ ജോപ്പന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

തുറുപ്പുഗുലാന്‍, താപ്പാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതാണ് ഹൈലൈറ്റ്

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

കോട്ടയം കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവ്, നസ്രാണി, പ്രെയ്‌സ് ദ ലോര്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷങ്ങളില്‍ തിളങ്ങാനുള്ള വരവാണ്

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ദീപ്തി സതി ചിത്രത്തില്‍ നായികയായെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

മോഹന്‍ലാലിന് ശേഷം ആന്‍ഡ്രിയ മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിക്കുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ആന്‍ഡ്രിയ ഒടുവില്‍ അഭിനയിച്ചത് രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലോഹത്തിലാണ്

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

ഓര്‍ഡിനറി എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ നൗഷാദ് കോയയാണ് തോപ്പില്‍ ജോപ്പന് തിരക്കഥയെഴുതുന്നത്. ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണത്രെ.

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

താപ്പാന എന്ന ചിത്രത്തിന് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും തിരുട്ടുഗ്രാമം എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ കുറിച്ച് അപ്‌ഡേഷനൊന്നും വന്നില്ല. അതിനിടയിലാണ് ഇപ്പോള്‍ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രവുമായി ഈ ടീം വീണ്ടുമെത്തുന്നത്

മോഹന്‍ലാല്‍ ബെന്‍സ് വാസു എങ്കില്‍ മമ്മൂട്ടി തോപ്പില്‍ ജോപ്പന്‍; കൂടെ ലാല്‍ ജോസിന്റെ നീനയും

എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമമാണ് മമ്മൂട്ടിയുടെ ഉടന്‍ തിയേറ്ററിലെത്തുന്ന ചിത്രം. പേരന്‍മ്പ് എന്ന തമിഴ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. വൈറ്റ് എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കി. കീര്‍വാണി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ട്. അങ്ങനെ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി

English summary
Mammootty-Johny Antony team again with Thoppil Joppan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam