ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയോ?
യുവസംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാന രംഗത്തെത്തുന്നത്.
ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് താല്‍പര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഫ്രൈഡേ ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളേയോ അണിയറ പ്രവര്‍ത്തകരേയോ ഇതു വരെ തീരുമാനിച്ചിട്ടില്ല.
ഡബിള്‍ ബാരല്‍ എന്ന ബഹുതാര ചിത്രത്തി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കിലാണ് ലിജോ ഇപ്പോള്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രം റിലീസ് ചെയ്തതിന് ശേഷം പുതിയ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് വിവരം.


Click it and Unblock the Notifications











