മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. സൈക്കാര്‍ട്ടിസ്റ്റ് ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. ഉണ്ണി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
കുട്ടിയപ്പന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രം ലൈംഗിക അരാജകത്വമാണ് പ്രമേയമാക്കുന്നത്. ഇത്രയും വികാരതീവ്രമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച നടന്‍ മമ്മൂട്ടി തന്നെയാണെന്ന് ഉണ്ണി ആര്‍ പറഞ്ഞു.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
ഉണ്ണി ആറിന്റെ നോവല്‍ രഞ്ജിത്ത് സിനിമയാക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ട് നാളുകുറച്ചായി. ഈ ചിത്രം പ്രഖ്യാപിച്ചതിന് ശേഷം മറ്റ് പല ചിത്രങ്ങളും രഞ്ജിത്ത് ചെയ്തു. ചിത്രം ഉപേക്ഷിച്ചെന്നു പോലും ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നു.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ നടന്മാരെയാണ് ആദ്യം ചിത്രത്തിന് വേണ്ടി പരിഗണിച്ചത്. എന്നാല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം ഹിറ്റായപ്പോള്‍ മുതല്‍ മമ്മൂട്ടിയാണ് ലീലയിലെ നടനെന്ന് പറഞ്ഞു കേട്ടു. പിന്നെ സിനിമയെ കുറിച്ച് വാര്‍ത്തകളൊന്നും വന്നിരുന്നില്ല

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
പ്രാഞ്ചിയേട്ടനെയും ബാവൂട്ടിയെയുമെല്ലാം മലാളികള്‍ക്ക് സമ്മാനിച്ചതിന് ശേഷമാണ് മാത്തുക്കുട്ടിയുമായി രഞ്ജിത്ത് മമ്മൂട്ടിയ്‌ക്കൊപ്പമെച്ചിയത്. പക്ഷെ മുന്‍ ചിത്രങ്ങളുടെ വിജയം കടല്‍ കടന്നു വന്ന മാത്തുക്കുട്ടിയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
മമ്മൂട്ടിയുടെ ഒടുവില്‍ റിലീലായ മുന്നറിയിപ്പ് മികച്ച ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. പക്ഷെ രഞ്ജിത്ത് അടുത്തിടെ ഫേസ്ബുക്ക് കൂട്ടുകാരെ വെറുപ്പിച്ചത് അദ്ദേഹത്തിനും സിനിമയ്ക്കും വിനയാകുമോ എന്ന ഭയം മമ്മൂട്ടി ഫാന്‍സിന് ഇല്ലാതെയില്ല. പോരാത്തതിന് ഇരുവരും ഒടുവില്‍ ഒന്നിച്ച മാത്തുകുട്ടിയും പരാജയം. പക്ഷെ ഉണ്ണിയുടെ നോവലില്‍ പ്രതീക്ഷയുണ്ട്

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലീല എന്ന പെണ്‍കുട്ടിയുടെയും കുറിച്ച് പറയുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ ലീല.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
ലീലയായി കാര്‍ത്തിക നായരോ മംമ്ത മോദന്‍ദാസോ ആന്‍ അഗസ്റ്റിയനോ വരുമെന്നാണ് കേട്ടിരുന്നത്. ആന്‍ അഗസ്റ്റ്യനെ തീരുമാനിച്ചെങ്കിലും ഇപ്പോല്‍ താരം വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. റിമ കല്ലിങ്കലാണ് ലീലയെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും ലീലയില്‍ കഥാപാത്രങ്ങളായി എത്തും.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
സംവിധായകന്‍ ശ്യാമപ്രസാദ് ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനും ആകും.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
കാപിറ്റല്‍ തിയേറ്റേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. 2015 ല്‍ ചിത്രം തിയേറ്ററിലെത്തും

Click it and Unblock the Notifications