For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി മധുരരാജയിലേക്കെത്തി! കിടിലന്‍ ലുക്കില്‍ ലൊക്കേഷനില്‍! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

  |
  രാജയായി മമ്മൂക്ക സെറ്റിലേയ്ക്ക് | filmibeat Malayalam

  മെഗാസ്റ്റാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മധുരരാജ. സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തിരുന്ന ചിത്രമായിരുന്നു പോക്കിരിരാജ. ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തുടങ്ങിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ തുടരുകയാണ്. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. രാജയായുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

  പേളിയെ വിവാഹം ചെയ്താല്‍ ശ്രീനിയുടെ കാര്യം കട്ടപ്പൊക?പ്രണയത്തില്‍ സംശയം?മൗനം പാലിച്ച് ഇണക്കുരുവികള്‍

  ആദ്യഭാഗത്തിലെപ്പോലെ തന്നെ പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഈ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് നല്‍കിയത്. സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  അനിയത്തിയെപ്പോലെ കണ്ടു! അവളാണ് അസുഖത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കിയത്.. പൊട്ടിക്കരഞ്ഞ് അനൂപ്!

  മധുരരാജയിലേക്ക് മമ്മൂട്ടിയെത്തി

  മധുരരാജയിലേക്ക് മമ്മൂട്ടിയെത്തി

  ഓഗസ്റ്റ് രണ്ടാവാരത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. അപ്രതീക്ഷിതമായെത്തിയ മഴയെത്തുടര്‍ന്ന് ഈ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായതിന് ശേഷമാണ് മമ്മൂട്ടി ഈ സിനിമയിലേക്കെത്തിയത്. ദുരിതാശ്വാസ ക്യാംപുകള്‍ നേരിട്ട് സന്ദര്‍ശിക്കാനും അവശ്യ വസ്തുക്കള്‍ എത്തിക്കാനുമായി മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപ ധനസഹായവും നല്‍കിയിരുന്നു. മധുരരാജയിലേക്കെത്തിയ മമ്മൂട്ടിയെക്കുറിച്ചറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇത് മനസ്സിലാക്കിയെന്നോണമാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ എത്തിയത്.

   ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നു

  ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നു

  സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തരംഗമായി മാറാറുള്ളത്. മധുരരാജയിലേക്കെത്തിയതിന് പിന്നാലെ തന്നെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജയെ അനുസ്മരിപ്പിക്കുന്ന അതേ ലുക്കിലാണ് ഇത്തവണയും അദ്ദേഹമെത്തിയത്. വെളുത്ത നിറത്തിലുള്ള മുണ്ടും ഷര്‍ട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് നിറയെ ആഭരണവും ധരിച്ചെത്തിയ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

   മമ്മൂട്ടിയുടെ ലുക്ക്

  മമ്മൂട്ടിയുടെ ലുക്ക്

  പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല ലുക്കിലും വ്യത്യസ്തത വരുത്തണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം കൃത്യമായി വ്യക്തമാവുകയും ചെയ്യും. ഷാളണിഞ്ഞ് കൂളിങ് ഗ്ലാസുമായെത്തിയ രാജയേയും അദ്ദേഹത്തിന്‍രെ ഇംഗ്ലീഷിനെയും പ്രേക്ഷകര്‍ മറന്നിരിക്കാനിടയില്ല. നേരത്തെ അഭിനയിച്ച ചിത്രമായ കുട്ടനാടന്‍ ബ്ലോഗില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്. ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെയായി അദ്ദേഹം എന്നും അമ്പരപ്പിച്ചിട്ടേയുള്ളൂ. അതേ ശൈലി തന്നെയാണ് ഇത്തവണയും തുടരുന്നത്.

   പ്രളയത്തിന് ശേഷം പുനരാരംഭിച്ചു

  പ്രളയത്തിന് ശേഷം പുനരാരംഭിച്ചു

  അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തെ നേരിടാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. വെള്ളപ്പോക്കവും ഉരുള്‍പൊട്ടലുമൊക്കെയായി വീട് നഷ്ടപ്പെട്ടവരെ ക്യാംപുകളിലേക്കെത്തിക്കാനും അവശ്യ സാധനങ്ങളെത്തിക്കാനുമൊക്കെയായി താരങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. നേരിട്ടെത്താന്‍ കഴിയാത്തവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമയില്‍ നിന്നുമൊക്കെയായി സംഭാവനകള്‍ എത്തിയിരുന്നു. കേരളത്തെ സഹായിക്കേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു പലരും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. പ്ലത്തെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. മധുരരാജയുടെ ചിത്രീകരണവും മാറ്റിവെച്ചിരുന്നു.

  വില്ലനായി ജഗപതി ബാബു

  വില്ലനായി ജഗപതി ബാബു

  പുലിമുരുകനിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ജഗപതി ബാബുവാണ് മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയിലും അദ്ദേഹം അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് പിന്നാലെയാണ് അദ്ദേഹം മമ്മൂട്ടി ചിത്രത്തിലേക്ക് എത്തുന്നത്. മലയാളത്തിലെ താരരാജാക്കന്‍മാര്‍ക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‍രെ ത്രില്ലിലാണ് അദ്ദേഹം. പ്രേക്ഷകരെ ആവേശത്തിന്‍രെ കൊടുമുടിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്.

  പീറ്റര്‍ ഹെയ്‌നും മമ്മൂട്ടിയും

  പീറ്റര്‍ ഹെയ്‌നും മമ്മൂട്ടിയും

  പുലിമുരുകനിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്. ആക്ഷനോട് അമിത താല്‍പര്യമില്ലാത്ത മെഗാസ്റ്റാറിനൊപ്പം അദ്ദേഹം എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കുന്ന മമ്മൂട്ടിയെ സംബന്ധിച്ച് ഇത് വലിയ കാര്യമല്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്.

  പൃഥ്വിക്ക് പകരം ജെയ്

  പൃഥ്വിക്ക് പകരം ജെയ്

  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്ന ഖ്യാതിയോടെയാണ് മധുരരാജ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന് പരകമായി തമിഴ് താരം ജെയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹിമ നമ്പ്യാര്‍, ഷംന കാസിം, അനുശ്രീ, അജു വര്‍ഗീസ്, നെടുമുടി വേണു, കൈലാഷ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനാണ് സ്രമം. കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ചോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

  English summary
  Mammootty joined in Maduraraja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X