»   » 'പുത്തന്‍പണവും' പൂര്‍ത്തിയാക്കി മെഗാസ്റ്റാര്‍ മൂന്നാറിലേക്ക്, തിരക്കോടു തിരക്കാണ്

'പുത്തന്‍പണവും' പൂര്‍ത്തിയാക്കി മെഗാസ്റ്റാര്‍ മൂന്നാറിലേക്ക്, തിരക്കോടു തിരക്കാണ്

By: Nihara
Subscribe to Filmibeat Malayalam

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കി മെഗാസ്റ്റാര്‍ അടുത്ത ലൊക്കേഷനായ മൂന്നാറിലേക്ക്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ മൂന്നാറിലാണ് ചിത്രീകരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്കായി മലയാള സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് മെഗാസ്റ്റാര്‍.

പോയവര്‍ഷം നാലു മലയാള ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. വൈറ്റു തോപ്പില്‍ ജോപ്പനും പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. എന്നാല്‍ കസബയും പുതിയ നിയമവും മെഗാസ്റ്റാറിന് വന്‍വിജയമാണ് സമ്മാനിച്ചത്. പുത്തന്‍പണം, ഗ്രേറ്റ് ഫാദര്‍, ശ്യാംധര്‍ ചിത്രം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

പുത്തന്‍പണത്തിനു ശേഷം ശ്യാംധറിനൊപ്പം

പുത്തന്‍പണത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മമ്മൂട്ടി ശ്യാംധര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയെ ആകര്‍ഷിച്ച കഥാപാത്രം

സെവന്‍ത്‌ഡേയ്ക്കു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ശ്യാംധര്‍. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

പ്രത്യേകതകളേറെയാണ്

മുന്‍പും പല ചിത്രങ്ങളിലും മമ്മൂട്ടി അധ്യാപക വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് താരം വേഷമിടുന്നത്.
തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രമാണിതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

ക്രോണിക് ബാച്ചിലര്‍

ഇടുക്കി സ്വദേശിയായ സാധാരണകാകരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ജോലിയുടെ ഭാഗമായി എറണാകുളത്തെത്തുന്ന അയാളുടെ അധ്യാപന ജീവിതവും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ദീപ്തി സതിയും ആശാ ശരത്തും

ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു.

വെക്കേഷന്‍ ലക്ഷ്യമിട്ട്

ചിത്രം വെക്കേഷന്‍ കാലത്ത് തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് തന്റെ ചിത്രത്തിലേതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

English summary
We have already told you that Seventh Day movie fame Syamdhar is busy with the shooting of his upcoming Mammootty movie! Mammootty is joined in the film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam