കോട്ടയം കുഞ്ഞച്ചന്‍ 2 നടന്നില്ല, മമ്മൂട്ടിക്കൊപ്പം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി വിജയ് ബാബു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂക്കയെ നായകനാക്കിയുളള ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം നിര്‍മ്മാതാവും നടനുമായ വിജയ് ബാബു പ്രഖ്യാപിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നവാഗതനായ ഷിബു ബഷീര്‍ സിനിമ സംവിധാനം ചെയ്യും. മമ്മൂക്കയ്ക്കും മുരളി ഗോപിക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് വിജയ് ബാബു തന്നെയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചത്.

മുരളി ഗോപിയും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുതിയ സിനിമയെ കുറിച്ച് അറിയിച്ചു. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ് എന്ന് വിജയ് ബാബു പറയുന്നു. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്‌സ് മേടിക്കുന്നതും, എന്നാല്‍ പിന്നീട് അത് നടന്നില്ല. ഇപ്പോള്‍ എല്ലാം ഒത്തുവന്നിരിക്കുന്നു. ഇതൊരു ബിഗ് ബഡ്ജറ്റ് സിനിമയാണ് അടുത്തി വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി, നടന്‍ പറഞ്ഞു. അതേസമയം അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വത്തിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുന്നത്.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ദിവസമാണ് മമ്മൂക്കയുടെ മാസ് ലുക്ക് കാണിച്ചുളള ഭീഷ്മ പര്‍വ്വത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ബിലാലിന് മുന്‍പാണ് മമ്മൂട്ടി അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. അതേസമയം റിലീസിങ്ങിനൊരുങ്ങുന്ന നിരവധി സിനിമകളും മമ്മൂക്കയുടെതായി ഉണ്ട്. ദ പ്രീസ്റ്റ്, വണ്‍ തുടങ്ങിയ ചിത്രങ്ങള്‍ മെഗാസ്റ്റാറിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. പുതുമുഖ സംവിധായകര്‍ക്കൊപ്പം മുന്‍പും നിരവധി സിനിമകള്‍ ചെയ്തിട്ടുളള താരമാണ് മമ്മൂട്ടി. ഈ പതിവ് ആവര്‍ത്തിച്ച് വീണ്ടും ഒരു നവാഗതനൊപ്പം ഒന്നിക്കുകയാണ് മെഗാസ്റ്റാര്‍.


Click it and Unblock the Notifications