മമ്മൂട്ടിയും ഗോദയിലേക്കിറങ്ങി! മെഗാറോഡ് ഷോയില്‍ മെഗാസ്റ്റാറും! ഇന്നസെന്റിനായി ഇക്കയെത്തിയപ്പോള്‍!

താരങ്ങള്‍ മറ്റ് മേഖലകളിലേക്ക് ചുവട് വെക്കുന്നത് സര്‍വ്വസാധാരണമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. താരങ്ങളില്‍ പലരും രാഷ്ട്രീയത്തിലും സജീവമാണ്. സിനിമയും രാഷ്ട്രീയവും ഒരുപോലെ ചേര്‍ത്തുകൊണ്ടുപോവുന്നവരും കുറവല്ല. വീണ്ടുമൊരു ലോകസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് നമ്മള്‍. പ്രചാരണ പരിപാടികളെല്ലാം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ 22നാണ് വോട്ടെടുപ്പ്. സുരേഷ് ഗോപിയും ഇന്നസെന്റുമൊക്കെ ഇത്തവണയും മത്സരരംഗത്തുണ്ട്. ചാലക്കുടിയിലാണ് ഇന്നച്ചന്‍ മാറ്റുരയ്ക്കുന്നത്. സ്വന്തം തട്ടകമായ അനന്തപുരിയിലല്ല തൃശ്ശൂരിലാണ് ഇത്തവണ സുരേഷ് ഗോപി ഭാഗ്യം പരീക്ഷിക്കാനായി എത്തിയിട്ടുള്ളത്.

ചാലക്കുടിയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെയായിരുന്നു നേരത്തെ ഇന്നസെന്റ് വിജയിച്ചത്. വീണ്ടുമൊരു മത്സരത്തിന് വേദിയൊരുങ്ങിയപ്പോഴും സ്വന്തം മണ്ഡലം തന്നെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ചാലക്കുടിയിലെ വോട്ടര്‍മാരെക്കാണാനായി മെഗാറോഡ് ഷോയുമായി ഇന്നസെന്റെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും. പ്രതിസന്ധി ഘട്ടത്തിലെല്ലാം അന്യോന്യം താങ്ങായി നിന്നിട്ടുണ്ട് ഇരുവരും. മമ്മൂട്ടിയെ കളിയാക്കാനായി കിട്ടുന്ന ഒരവസരവും ഇന്നസെന്റ് പാഴാക്കാറില്ല. അമ്മയുടെ പ്രസിഡന്റായി ഇന്നച്ചനെത്തിയപ്പോള്‍ മമ്മൂട്ടി വൈസ് പ്രസിഡന്റായിരുന്നു. 21 വര്‍ഷത്തിന് ശേഷം അദ്ദേഹം ആ സ്ഥാനം രാജി വെച്ചപ്പോള്‍ പകരക്കാരനായെത്തിയത് മോഹന്‍ലാലയിരുന്നു. ഫേസ്ബുക്കിലൂടെ ഇന്നസെന്റാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയത്.

മമ്മൂട്ടിയെത്തി

മമ്മൂട്ടിയെത്തി

പൊതുവെ ഇടുപക്ഷ സഹയാത്രികനായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. കൈരളി ചാനലിന്റെ തലപ്പത്തെ സ്ഥാനവും ഭരണത്തിലിക്കുന്നവരുമായുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ വിലയിരുത്തിയാണ് ഇത്തരത്തിലൊരു വിശേഷണം അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് അദ്ദേഹം ഒരുവേദിയില്‍പ്പോലും സംസാരിച്ചിട്ടില്ല. സിനിമാക്കാരും ഇത്തവണ മത്സരരംഗത്തുണ്ട്. പ്രചാരണ പരിപാടികള്‍ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് മമ്മൂട്ടിയും ഗോദയിലേക്കെത്തിയത്. ഇന്നസെന്‍റിന്‍രെ റോഡ് ഷോയിലാണ് അദ്ദേഹവും പങ്കെടുത്തത്. ചാലക്കുടിയിലെ വോട്ടര്‍മാരോടായിരുന്നു അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചത്. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഉറ്റസുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും.

സിനിമാതിരക്കുകള്‍ക്കിടയിലും

സിനിമാതിരക്കുകള്‍ക്കിടയിലും

കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് മമ്മൂട്ടി മറ്റ് പരിപാടികളിലും സജീവമായി പങ്കെടുക്കുന്നത്. ഭാഷാഭേദമന്യേ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. പേരന്‍പിനും യാത്രയ്ക്കും പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ മധുരരാജയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളായിരുന്നില്ല അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നത്. എന്നാല്‍ വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്.

ബഹുമാനം കൂടി വരുന്നു

ബഹുമാനം കൂടി വരുന്നു

മമ്മൂട്ടിയോടുള്ള ബഹുമാനം കൂടിക്കൂടി വരികയാണെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇന്നസെന്‍റിനൊപ്പമുള്ള വരവിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ മറുവിഭാഗമാവട്ടെ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും സഹപ്രവര്‍ത്തകന് പിന്തുണയുമായി എത്താനുള്ള മനസ്സ് കാണിച്ച് അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടിയാണ് നല്‍കേണ്ടതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വലിയ കാര്യമാണ് താന്‍ ചെയ്യുന്നതെന്ന ഭാവമില്ലാതെയുള്ള വരവിനെ ആരാധകര്‍ സ്വാഗതം ചെയ്തിരുന്നു.

വിമര്‍ശകരും  രംഗത്ത്

വിമര്‍ശകരും രംഗത്ത്

ഇന്നസെന്‍റിനായി രംഗത്തിറങ്ങിയ മമ്മൂട്ടിയെ വിമര്‍ശിച്ചെത്തിയവരും കുറവല്ലായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെടുന്നവര്‍ പോലും ഈ നീക്കത്തോട് യോജിക്കുമെന്ന് തോന്നുന്നില്ലെന്നും മമ്മൂട്ടിയെപ്പോലൊരാള്‍ ഇത് ചെയ്യാന്‍ പാടില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്ക അവസരവാദിയല്ല...ജീവിതത്തിലും കമ്മ്യൂണിസ്റ്റാണ് നേരത്തെ തന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതാണെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. വിമര്‍ശകര്‍ക്ക് മറുപടിയുമായി മമ്മൂട്ടിയുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ വൈറലായി

ചിത്രങ്ങള്‍ വൈറലായി

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നസെന്‍റായിരുന്നു മമ്മൂട്ടിയുടെ വരവിനെക്കുറിച്ച് അറിയിച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്‍റെ പോസ്റ്റ് വൈറലായിരുന്നു. നേരത്തെ മമ്മൂട്ടിയെക്കാണാനായി സ്ഥാനാര്‍ത്ഥികള്‍ വീട്ടിലെത്തിയിരുന്നു. ഇരുസ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസ നേര്‍ന്നാണ് അദ്ദേഹം യാത്രയാക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍രെ സഹപാഠി കൂടിയായ ഹൈബി ഈഡനും കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നു. മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

മമ്മൂട്ടിയുടെ മറുപടി

മമ്മൂട്ടിയുടെ മറുപടി

തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയായാണ് ഇത്തവണ മമ്മൂട്ടിയും മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് ആരാധകരും ആശങ്കയിലായത്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്ത് മമ്മൂട്ടി അത്തരത്തിലൊരു തീരുമാനമെടുക്കുമോയെന്നായിരുന്നു അവര്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി മമ്മൂട്ടിയെത്തിയത്. സിനിമയാണ് തന്‍റെ രാഷ്ട്രീയമെന്നും മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.

പോസ്റ്റ് കാണാം

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X