»   » ബഹുഭാഷാ ചിത്രത്തില്‍ മമ്മൂട്ടിയും നാനാ പാടേക്കറും?

ബഹുഭാഷാ ചിത്രത്തില്‍ മമ്മൂട്ടിയും നാനാ പാടേക്കറും?

Posted By:
Subscribe to Filmibeat Malayalam

വമ്പന്‍ ബജറ്റിലിറങ്ങുന്ന ചിത്രങ്ങള്‍ക്കുവേണ്ടി വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ അണിനിരക്കുകയെന്നത് സിനിമയില്‍ പുതിയ കാര്യമല്ല. ഇത്തരത്തില്‍ മാലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ബോളിവുഡ് താരങ്ങളും തമിഴ് താരങ്ങളുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വന്‍ബജറ്റിലൊരുങ്ങുന്ന പുതിയ ബഹുഭാഷാ ചിത്രത്തിനായി മലയാളത്തിലെ സൂപ്പര്‍താരവും ബോളിവുഡ് താരവും ഒന്നിയ്ക്കുന്നു. മമ്മൂട്ടിയും നാനാ പാടേക്കറുമാണ് ഒരു ചിത്രത്തിന് വേണ്ടി ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്.

Nana Patekar and Mammootty

ഒരു യുവസംവിധായകന്‍ ഒരുക്കാന്‍ പോകുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. 2014ലായിരിക്കുമത്രേ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. മമ്മൂട്ടിയ്ക്കും നാനയ്ക്കും പുറമേ ബോളിവുഡിലും തമിഴകത്തുമുള്ള മറ്റുചില താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ പേര്, സംവിധായകന്റെ പേര്, പ്രമേയം എന്നിവയെല്ലാം സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്. എന്തായാലും ചിത്രം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അഭിനയത്തിന്റെ പേരില്‍ ഇന്ത്യയാകെ പേരെടുത്തിട്ടുള്ള നാനാ പാടേക്കറും ഒട്ടും മോശക്കാരനല്ലാത്ത നമ്മുടെ മമ്മൂട്ടിയും ഒന്നിയ്ക്കുന്നത് പുതിയ അനുഭവമായി മാറുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Reports says that Mammootty will join with Bollywood actor Nana Patekar, for a bilingual movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam